Miligalil niragadiraay sneham

മിഴികളിൽ നിറകതിരായ് സ്നേഹം
Work
Year
Language

മിഴികളില്‍ നിറ കതിരായീ സ്നേഹം
മൊഴികളില്‍ സംഗീതമായീ
മൃദുകര സ്പര്‍ശനം പോലും
മധുരമൊരനുഭൂതിയായീ ആ
മധുരമൊരനുഭൂതിയായീ (മിഴികളില്‍..)

ചിരികളില്‍ മണിനാദമായീ സ്നേഹം
അനുപദമൊരു താളമായി
കരളിന്‍ തുടിപ്പുകള്‍ പോലും
ഇണക്കിളികള്‍ തന്‍ കുറുമൊഴിയായീ (മിഴികളില്‍..)

ഒരു വാക്കിന്‍ തേന്‍ കണമായീ സ്നേഹം
ഒരു നോക്കില്‍ ഉത്സവമായി
തളിരുകള്‍ക്കിടയിലെ പൂക്കള്‍
പ്രേമ ലിഖിതത്തിന്‍ പൊന്‍ ലിപിയായി (മിഴികളില്‍..)

miḻigaḽil niṟa kadirāyī snehaṁ
mŏḻigaḽil saṁgīdamāyī
mṛdugara sparśanaṁ poluṁ
madhuramŏranubhūdiyāyī ā
madhuramŏranubhūdiyāyī (miḻigaḽil..)

sirigaḽil maṇinādamāyī snehaṁ
anubadamŏru tāḽamāyi
karaḽin duḍippugaḽ poluṁ
iṇakkiḽigaḽ tan kuṟumŏḻiyāyī (miḻigaḽil..)

ŏru vākkin den kaṇamāyī snehaṁ
ŏru nokkil utsavamāyi
taḽirugaḽkkiḍayilĕ pūkkaḽ
prema likhidattin pŏn libiyāyi (miḻigaḽil..)