മിഴിതമ്മില്‍ പുണരുന്ന നേരം...
പറയാതെയറിയുന്നനുരാഗം...
പരിഭവത്തിങ്കളേ തെളിനിലാക്കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
(മിഴി...)
കളിവാക്കുചൊല്ലി നാം കലഹിച്ചതൊക്കെയും
പ്രണയമുണര്‍ത്തിയ കൗതുകം...
ഒരുമിച്ചു പാടുമീ പാട്ടിന്നരുവിയായ്
ഒഴുകും നമ്മള്‍ എന്നുമേ...
കരളിലിരുന്നൊരു കിളി പാടി
മുരളിക മൂളുംപോലെ...
കണിമലരണിയും യാമിനിയില്‍
നീ എന്‍ മനസ്സിലെ മധുകണം...
(മിഴി...)
അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം
നുകരും സ്‌നേഹമര്‍മ്മരം....
ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞു നീ
വരമായ് തന്നു തേന്‍കണം....
തണുവിരല്‍ തഴുകും തംബുരുവിന്‍
സിരകളില്‍ ഒരു നവരാഗം...
നറുമലരിതളിന്‍ പുഞ്ചിരിയില്‍
നീ നിറമെഴുതിയ ചാരുത...
(മിഴി...)