മിഴി രണ്ടും തേൻകിണ്ണം ഇമവീശിവരുന്നവയെൻ മുന്നിൽ
അറിയാതെ നെഞ്ചിൽ നീ അഞ്ചലരെയ്യുമ്പോൾ
ആ ഓ (മിഴി രണ്ടും.....)
മനവീഥികൾ തോറും മധുമാസവിഹാരം
പുതുതെന്നലിലോടും വഴിയോരകുടീരം
കുളിരേകുന്നു പൂമന്ദിരം
മിഴി രണ്ടും തേൻകിണ്ണം ഇമവീശിവരുന്നവയെൻ മുന്നിൽ
അറിയാതെ നെഞ്ചിൽ നീ അഞ്ചലരെയ്യുമ്പോൾ
ആ ആഹാ ഹാ ഹാ.... ഓ ഓ ഓ.....
സ്വരമേഴും ലാളിക്കും നിൻ വിരലെന്നിൽ മേയുമ്പോൾ
നിറമേഴും മേളിക്കും വാർമഴവില്ലായ് മാറും നീ
(സ്വരമേഴും.....)
നിൻ വീണയിൽ മീട്ടൂ എന്നെ നീ - 2
എൻ കൈവിരൽത്തുമ്പിലൂറൂ പല്ലവീ - 2
ശിലപോലും പൂവാകും മനചാരുതയിൽ മിഴിയൊഴുകുമ്പോൾ
അറിയാതെൻ നെഞ്ചിൽ നീ അഞ്ചലരെയ്യുന്നു
ആ.....ആഹാ....ആഹാഹാഹാ......
ചിരിപോലും ചെഞ്ചുണ്ടിൻ ചിപ്പിയിൽ നിന്നും വീഴുമ്പോൾ
ഒളിവീശും രോമാഞ്ചം മുത്തണിയിക്കും മേലാകെ
(ചിരിപോലും.....)
ആ മുത്തുകൾ ദാനം നൽകുമോ - 2
ഈ ചിപ്പിയിൻ മുത്തിലെന്നെ നൽകി ഞാൻ - 2
(മിഴി രണ്ടും.....)