Melle nee melle varu

മെല്ലെ നീ മെല്ലെ വരു
Work
Year
Language

മെല്ലെ നീ മെല്ലെ വരൂ മെല്ലെ നീ മെല്ലെ വരൂ
മഴവില്ലുകൾ മലരായി വിരിയുന്ന ഋതുശോഭയിൽ
മെല്ലെ നീ മെല്ലെ വരൂ....
ആ...ആ...ആ...
നിഴലായി ഞാന്‍.. ഇതുപോലെ ഞാന്‍...
ഒരു നാളും പിരിയാത്ത കൂട്ടായ് വരും...
മെല്ലെ നീ മെല്ലെ വരൂ....
മെല്ലെ നീ മെല്ലെ വരൂ...

നിറമുള്ള പൂമാരിയിൽ ഒഴുകുന്നൊരഴകല്ലേ നീ
ഉടലാകെ പുളകങ്ങളിൽ പൊതിയുന്നു നീ
എന്നുള്ളിലും നിൻ മെയ്യിലും
ഞാനെന്റെ രാഗങ്ങൾ മീട്ടും
(മെല്ലെ നീ മെല്ലെ....)

ചിറകുള്ള സ്വപ്നങ്ങളിൽ നിറയുന്ന കുളിരല്ലേ നീ
നിനവാകെ മധുരങ്ങളിൽ പൊതിയുന്നു നീ
എങ്ങാകിലും എന്നാകിലും
ഞാൻ നിന്റെ കാലൊച്ചയോര്‍ക്കും
(മെല്ലെ നീ മെല്ലെ....)

mĕllĕ nī mĕllĕ varū mĕllĕ nī mĕllĕ varū
maḻavillugaḽ malarāyi viriyunna ṛtuśobhayil
mĕllĕ nī mĕllĕ varū....
ā...ā...ā...
niḻalāyi ñān.. idubolĕ ñān...
ŏru nāḽuṁ piriyātta kūṭṭāy varuṁ...
mĕllĕ nī mĕllĕ varū....
mĕllĕ nī mĕllĕ varū...

niṟamuḽḽa pūmāriyil ŏḻugunnŏraḻagalle nī
uḍalāgĕ puḽagaṅṅaḽil pŏdiyunnu nī
ĕnnuḽḽiluṁ nin mĕyyiluṁ
ñānĕnṟĕ rāgaṅṅaḽ mīṭṭuṁ
(mĕllĕ nī mĕllĕ....)

siṟaguḽḽa svapnaṅṅaḽil niṟayunna kuḽiralle nī
ninavāgĕ madhuraṅṅaḽil pŏdiyunnu nī
ĕṅṅāgiluṁ ĕnnāgiluṁ
ñān ninṟĕ kālŏccayorkkuṁ
(mĕllĕ nī mĕllĕ....)