Melle melle

മെല്ലെ മെല്ലെ
Year
Language

മെല്ലെ മെല്ലെ പിന്നിൽ വന്നു കണ്ണു പൊത്തും നേരം
ഇന്നു നിന്റെ കാതിലെന്റെ കൈവളകൾ പാടും
നല്ല പിറന്നാൾ നിനക്ക് നല്ല പിറന്നാൾ

ഇന്നു കൺ വിടർന്ന പൊന്നുഷസ്സിനെന്തു ഭംഗി
ഇന്നിതൾ വിരിഞ്ഞ പൂവിനെന്തപൂർവ ഭംഗി
ഒന്നല്ലോ പൂപ്പിറന്നാൾ
നിങ്ങൾക്കെല്ലാം
നല്ല പിറന്നാൾ നിനക്ക് നല്ല പിറന്നാൾ (മെല്ലെ..)

വിണ്ണിലുദിച്ച മാരിവില്ലിനെന്തു ഭംഗി
ഇന്നു കൺ വിരിഞ്ഞ കിളിക്കുഞ്ഞിനെന്തു ഭംഗി
മണ്ണിന്റെയോമനകൾ നിങ്ങൾക്കെല്ലാം
നല്ല പിറന്നാൾ നിനക്ക് നല്ല പിറന്നാൾ (മെല്ലെ...)

mĕllĕ mĕllĕ pinnil vannu kaṇṇu pŏttuṁ neraṁ
innu ninṟĕ kādilĕnṟĕ kaivaḽagaḽ pāḍuṁ
nalla piṟannāḽ ninakk nalla piṟannāḽ

innu kaṇ viḍarnna pŏnnuṣassinĕndu bhaṁgi
innidaḽ viriñña pūvinĕndabūrva bhaṁgi
ŏnnallo pūppiṟannāḽ
niṅṅaḽkkĕllāṁ
nalla piṟannāḽ ninakk nalla piṟannāḽ (mĕllĕ..)

viṇṇiludicca mārivillinĕndu bhaṁgi
innu kaṇ viriñña kiḽikkuññinĕndu bhaṁgi
maṇṇinṟĕyomanagaḽ niṅṅaḽkkĕllāṁ
nalla piṟannāḽ ninakk nalla piṟannāḽ (mĕllĕ...)