Melevaanam

മേലേവാനം
Year
Language

സരിമധാ... സധമരി..
സരിമാ രിമധാ മധസരി...
ആ....

തെയ്യാരെ തെയ്യകത്തെയ്യക
തന്തന തന്തനനാ....
മേലെവാനം കുടനിവര്‍ത്തിയ
നീലക്കടല്‍ക്കരയില്‍
ആലോലം തിരകൊണ്ടുവന്നു
നീലപ്പൂവാലന്‍ നീലപ്പൂവാലന്‍
മേലെവാനം....

ഓളം തുള്ളിയുലഞ്ഞു വഞ്ചികള്‍
തീരത്തണയുമ്പോള്‍
താളം കൊട്ടി തുള്ളും മനസ്സില്‍
മോഹം വിടരുന്നേ മോഹം വിടരുന്നേ
മേലെ വാനം....

തന്തനതന്തന....
നുരപതയും തീരത്തോടും അരയത്തിക്കിളിമകളേ മകളേ
കുരവയിടും കടലമ്മക്കിന്ന് മകരക്കൊയ്ത്തുത്സവമാണേ
നുരപതയും.....

കടലില്‍ തിര തുടികൊട്ടുന്നേ... ഓഹൊഹൊ...
കരളില്‍ കിളിമീന്‍ വിളയുന്നേ... ഓഹൊഹൊ..
കവിളില്‍ കൈനഖമുനയാലേ കണവന്നൊരു ശീലെഴുതുന്നേ
കടലില്‍ തിര....
മേലെ വാനം കുടനിവര്‍ത്തിയ...

sarimadhā... sadhamari..
sarimā rimadhā madhasari...
ā....

tĕyyārĕ tĕyyagattĕyyaga
tandana tandananā....
melĕvānaṁ kuḍanivarttiya
nīlakkaḍalkkarayil
ālolaṁ tiragŏṇḍuvannu
nīlappūvālan nīlappūvālan
melĕvānaṁ....

oḽaṁ tuḽḽiyulaññu vañjigaḽ
tīrattaṇayumboḽ
tāḽaṁ kŏṭṭi tuḽḽuṁ manassil
mohaṁ viḍarunne mohaṁ viḍarunne
melĕ vānaṁ....

tandanadandana....
nurabadayuṁ tīrattoḍuṁ arayattikkiḽimagaḽe magaḽe
kuravayiḍuṁ kaḍalammakkinn magarakkŏyttutsavamāṇe
nurabadayuṁ.....

kaḍalil tira tuḍigŏṭṭunne... ohŏhŏ...
karaḽil kiḽimīn viḽayunne... ohŏhŏ..
kaviḽil kainakhamunayāle kaṇavannŏru śīlĕḻudunne
kaḍalil tira....
melĕ vānaṁ kuḍanivarttiya...