Melekkaavil

മേലേക്കാവില്‍
Year
Language

ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം
കര്‍ണ്ണചാമര ഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

മേലെക്കാവിന്‍ മുറ്റത്താരാവാരപ്പൂരം - ജില്ലം
ഒറ്റക്കൊമ്പന്‍ കൊച്ചുകുറുമ്പന്‍ വാ
മേടക്കാറ്റിന്‍ കാതില്‍ കേളിക്കൊട്ടിന്‍ താളം - ജില്ലം
കോലംതുള്ളും കോമരമുണ്ടേ വാ
തുമ്പിക്കയ്യില്‍ വീരപ്പൊന്‍‌വാളും പൂമ്പട്ടും നല്‍കും
കോലോം വാഴും തമ്പ്രാക്കന്മാര്
തമൃതോം തിമൃതോം പള്ളിയെഴുന്നള്ള്

ഇടംവലം നടന്നാലിലക്കോവില്‍
വണങ്ങണം ഗണപതിഭഗവാനേ
പണ്‍പേറും ചെറു കൊമ്പുകുഴല്‍‌വിളി
ചെണ്ടയുടുക്കു കടുംതുടി -ജില്ലം
അമ്പാരിത്തിരുട്ടാമര മണിമുടി
മാറിലൊരോട്ടുമണിച്ചന്തം
ജില്ലല്ലം ജില്ലല്ലം പഞ്ചാരിത്താളത്തില്‍ മുടിയേറ്റ്
മാരാര്‍ക്കും മാളോര്‍ക്കും തുള്ളാട്ടം ഉള്ളത്തില്‍ കൊടിയേറ്റ്

കറുമ്പനാനേ കുറുമ്പനാനേ തിടമ്പെടുക്കട തിരിയെട മറിയെട
ആനച്ചെണ്ട പറമേളം പൊടിപാറ്റിപ്പോണ ഗജമേളം

അടിമുടീമെടഞ്ഞാലിലച്ചായലില്‍ മലര്‍ക്കുലയണിയുന്നു ധനുമാസം
ചെമ്മാനച്ചെറുചില്ലയിലമ്പിളി മുത്തണിമുന്തിരി തൂക്കിയതും
കൊമ്പുകള്‍ തുമ്പിയുമാട്ടിനിലാവില്‍ കാര്‍മുകില്‍ നില്‍ക്കും പൂച്ചന്തം
ചില്ലല്ലം ചില്ലല്ലം കാണാപൂങ്കാറ്റത്ത് വരവേല്‍പ്പ്
ആഴിക്കും ഊഴിക്കും ആകാശത്തേവര്‍ക്കും കുളിരൂട്ട്

egadandaṁ mahāgāyaṁ
taptagāñjana sannibhaṁ
laṁbodaraṁ viśālākṣaṁ
vandehaṁ gaṇanāyagaṁ

gajavaktraṁ suraśreṣṭhaṁ
karṇṇasāmara bhūṣidaṁ
pāśāṅguśadharaṁ devaṁ
vandehaṁ gaṇanāyagaṁ

melĕkkāvin muṭrattārāvārappūraṁ - jillaṁ
ŏṭrakkŏmban kŏccuguṟumban vā
meḍakkāṭrin kādil keḽikkŏṭṭin dāḽaṁ - jillaṁ
kolaṁtuḽḽuṁ komaramuṇḍe vā
tumbikkayyil vīrappŏn‌vāḽuṁ pūmbaṭṭuṁ nalguṁ
koloṁ vāḻuṁ tambrākkanmār
tamṛtoṁ timṛtoṁ paḽḽiyĕḻunnaḽḽ

iḍaṁvalaṁ naḍannālilakkovil
vaṇaṅṅaṇaṁ gaṇabadibhagavāne
paṇbeṟuṁ sĕṟu kŏmbuguḻal‌viḽi
sĕṇḍayuḍukku kaḍuṁtuḍi -jillaṁ
ambārittiruṭṭāmara maṇimuḍi
māṟilŏroṭṭumaṇiccandaṁ
jillallaṁ jillallaṁ pañjārittāḽattil muḍiyeṭr
mārārkkuṁ māḽorkkuṁ tuḽḽāṭṭaṁ uḽḽattil kŏḍiyeṭr

kaṟumbanāne kuṟumbanāne tiḍambĕḍukkaḍa tiriyĕḍa maṟiyĕḍa
ānaccĕṇḍa paṟameḽaṁ pŏḍibāṭrippoṇa gajameḽaṁ

aḍimuḍīmĕḍaññālilaccāyalil malarkkulayaṇiyunnu dhanumāsaṁ
sĕmmānaccĕṟusillayilambiḽi muttaṇimundiri tūkkiyaduṁ
kŏmbugaḽ tumbiyumāṭṭinilāvil kārmugil nilkkuṁ pūccandaṁ
sillallaṁ sillallaṁ kāṇābūṅgāṭratt varavelpp
āḻikkuṁ ūḻikkuṁ āgāśattevarkkuṁ kuḽirūṭṭ