Mele vinnile

മേലേ വിണ്ണിലേ
Year
Language

ലാലാലാലലാ....

മേലേ വിണ്ണിലെ മേയും പ്രാക്കളായ്
ചിറകടിച്ചു തുടിതുടിച്ചു പൊങ്ങാം
അകലെഅകലേ അഴകു ചൊരിയും
അരിയമുകിലിന്‍ അതിരുതേടി
കാവല്‍ കൂടുകള്‍ കണ്ണീര്‍ കൂടുകള്‍
തുറതുറന്നു സ്വയമുയര്‍ന്നു പാറാം
ഇനിയുമിനിയും ഉയരെയുയരെ
ഉതിരുമുണര്‍വിന്‍ അമൃതുതേടി
കൂട്ടുചേര്‍ന്നു കൂത്താടിടാം
ചേര്‍ന്നലിഞ്ഞലിഞ്ഞു പാടിടാം
മാരിവില്ലിന്‍ മഞ്ഞുകൂട്ടില്‍
ചന്തമോടെ ചെന്നു ചേക്കയേറാം
മേലെ വിണ്ണിലെ.....

സ്വയം പണിഞ്ഞുവെച്ച കല്‍ത്തുറുങ്കില്‍
തടങ്കലേറ്റു വിങ്ങിടുന്നു നമ്മള്‍
ഉടഞ്ഞു നില്‍ക്കയാ പെട്ടകം
ഈ രാത്തുമ്പി കൂത്താടാന്‍
മിന്നിമായും താരകങ്ങളായ്
മനസ്സിനുള്ളില്‍ മൂടി നില്‍ക്കും ആശകള്‍ക്കായ്
സാഗരങ്ങള്‍ ആഞ്ഞടിക്കും
ഈ തിളച്ച വേലിയേറ്റമായ്
മേലെ വിണ്ണിലെ....

മനം തുടച്ചുവച്ച മണ്‍ചിരാതില്‍
നിറം കൊളുത്തിവച്ചുപൊന്‍ കിനാക്കള്‍
തിരഞ്ഞുപോരുമെന്‍ കൂട്ടരേ
പൊഴിഞ്ഞുപോകുവാന്‍ നേരമായ്
ഈ പൂവില്‍ പൊന്‍‌വണ്ടായ്
മൂളിനില്‍ക്കും മൂകദാഗ്രജന്‍
സ്വരം നിറഞ്ഞൊരുള്ളിനുള്ളില്‍ ചില്ലുതൂവല്‍
തുമ്പിതുള്ളും സ്പന്ദനങ്ങള്‍
മനം വിതച്ച മന്ത്രഘോഷമായ്
മേലെ വിണ്ണിലെ........

lālālālalā....

mele viṇṇilĕ meyuṁ prākkaḽāy
siṟagaḍiccu tuḍiduḍiccu pŏṅṅāṁ
agalĕagale aḻagu sŏriyuṁ
ariyamugilin adirudeḍi
kāval kūḍugaḽ kaṇṇīr kūḍugaḽ
tuṟaduṟannu svayamuyarnnu pāṟāṁ
iniyuminiyuṁ uyarĕyuyarĕ
udirumuṇarvin amṛtudeḍi
kūṭṭusernnu kūttāḍiḍāṁ
sernnaliññaliññu pāḍiḍāṁ
mārivillin maññugūṭṭil
sandamoḍĕ sĕnnu sekkayeṟāṁ
melĕ viṇṇilĕ.....

svayaṁ paṇiññuvĕcca kalttuṟuṅgil
taḍaṅgaleṭru viṅṅiḍunnu nammaḽ
uḍaññu nilkkayā pĕṭṭagaṁ
ī rāttumbi kūttāḍān
minnimāyuṁ tāragaṅṅaḽāy
manassinuḽḽil mūḍi nilkkuṁ āśagaḽkkāy
sāgaraṅṅaḽ āññaḍikkuṁ
ī tiḽacca veliyeṭramāy
melĕ viṇṇilĕ....

manaṁ tuḍaccuvacca maṇsirādil
niṟaṁ kŏḽuttivaccubŏn kinākkaḽ
tiraññuborumĕn kūṭṭare
pŏḻiññuboguvān neramāy
ī pūvil pŏn‌vaṇḍāy
mūḽinilkkuṁ mūgadāgrajan
svaraṁ niṟaññŏruḽḽinuḽḽil silludūval
tumbiduḽḽuṁ spandanaṅṅaḽ
manaṁ vidacca mandraghoṣamāy
melĕ viṇṇilĕ........