Mele mele (bitr)

മേലെ മേലേ (ബിറ്റ്)
Year
Language

മേലേ മേലേ മാനം മാനം നീളേ
മഞ്ഞിന്‍ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാര്‍ത്തുന്നു

വേനല്‍ക്കിനാവിന്‍റെ ചെപ്പില്‍
വീണുമയങ്ങുമെന്‍ മുത്തേ
നിന്നെ തഴുകിത്തലോടാന്‍ നിര്‍വൃതിയോടെ പുണരാന്‍
ജന്മാന്തരത്തിന്‍ പുണ്യം പോലെ
ഏതോ ബന്ധം പോലെ
നെഞ്ചില്‍ കനക്കുന്നു മോഹം
(മേലേ മേലേ ...)

മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിന്‍ തീരം
ആരും കൊതിക്കുന്ന തീരം
ആനന്ദപ്പാല്‍ക്കടലോരം
കാണാതെ കാണും സ്വപ്നം കാണാന്‍ പോരു പോരു ചാരേ
മൂവന്തിച്ചേലോലും മുത്തേ
(മേലേ മേലേ ...)

mele mele mānaṁ mānaṁ nīḽe
maññin kūḍāraṁ
adilāro ārāro
niṟadībaṁ sārttunnu

venalkkināvinṟĕ sĕppil
vīṇumayaṅṅumĕn mutte
ninnĕ taḻugittaloḍān nirvṛtiyoḍĕ puṇarān
janmāndarattin puṇyaṁ polĕ
edo bandhaṁ polĕ
nĕñjil kanakkunnu mohaṁ
(mele mele ...)

māḍi viḽikkunnu dūrĕ māyātta snehattin dīraṁ
āruṁ kŏdikkunna tīraṁ
ānandappālkkaḍaloraṁ
kāṇādĕ kāṇuṁ svapnaṁ kāṇān poru poru sāre
mūvandicceloluṁ mutte
(mele mele ...)