Mele meghannal

മേലേ മേഘങ്ങള്‍
Year
Language

മേലേ മേഘങ്ങള്‍ തുഴയുന്ന മഴവില്ലിന്നോടം
താഴേ ചേലില്‍ അരയന്നക്കിളി പോലെ ഒഴുകുന്നോരോടം(2)
അതില്‍ നീ വന്നു കുളിര്‍ പെയ്യുന്നു
പറന്നു വര്‍ണ്ണങ്ങള്‍ ആത്മാവില്‍ വാരി വാരി തൂകുന്നു
(മേലേ മേഘങ്ങള്‍ )

പൂപ്പന്തല്‍ തീര്‍ക്കുന്നു പൊന്നോലകള്‍
പനിനീര്‍ തളിക്കുന്നു പൂന്തെന്നല്‍ (2)
മന്ത്രത്തില്‍ മുങ്ങി മാലകള്‍ ചാര്‍ത്തി (2)
അറിയാതെ ഹൃദയങ്ങള്‍ പുളകങ്ങള്‍
ഒന്നാകെ കൈമാറി തമ്മില്‍ കൈമാറി
(മേലേ മേഘങ്ങള്‍ )

താലങ്ങള്‍ ഏന്തുന്നു തളിര്‍വാടികള്‍
മലരാട നെയ്യുന്നു തീരങ്ങള്‍ (2)
നാണത്തില്‍ മുങ്ങും നിന്‍ മൗനം മാറി (2)
മനതാരിന്‍ ഇതളാലേ മധുരങ്ങള്‍ നേദിച്ചു
മൊഴിമാറി ഉള്ളിന്‍ മൊഴിമാറി
(മേലേ മേഘങ്ങള്‍ )

mele meghaṅṅaḽ tuḻayunna maḻavillinnoḍaṁ
tāḻe selil arayannakkiḽi polĕ ŏḻugunnoroḍaṁ(2)
adil nī vannu kuḽir pĕyyunnu
paṟannu varṇṇaṅṅaḽ ātmāvil vāri vāri tūgunnu
(mele meghaṅṅaḽ )

pūppandal tīrkkunnu pŏnnolagaḽ
paninīr taḽikkunnu pūndĕnnal (2)
mandrattil muṅṅi mālagaḽ sārtti (2)
aṟiyādĕ hṛdayaṅṅaḽ puḽagaṅṅaḽ
ŏnnāgĕ kaimāṟi tammil kaimāṟi
(mele meghaṅṅaḽ )

tālaṅṅaḽ endunnu taḽirvāḍigaḽ
malarāḍa nĕyyunnu tīraṅṅaḽ (2)
nāṇattil muṅṅuṁ nin maunaṁ māṟi (2)
manadārin idaḽāle madhuraṅṅaḽ nediccu
mŏḻimāṟi uḽḽin mŏḻimāṟi
(mele meghaṅṅaḽ )