Meghatterirannum sanyajaari

മേഘത്തേരിറങ്ങും സഞ്ചാരി
Year
Language

മേഘത്തേരിറങ്ങും സഞ്ചാരീ
മിന്നൽ‌പ്പൂച്ചിലമ്പും കൊണ്ടേ വാ
മാലാഖമാർ കാണും മുമ്പേ
താരങ്ങൾ കൺ‌ചിമ്മി നിൽക്കെ
എന്നോമൽ മെയ് ചേർന്നുറങ്ങാന്‍ വരൂ
(മേഘ...)

മെല്ലെ പെയ്തു മഞ്ഞിൻ വെള്ളിത്തൂവൽ
കിളികൾ പാടീ മന്ത്രമായ്...
തിങ്കൾത്താലം തുള്ളിത്തൂവും പൂമഴയിൽ
താലിപ്പീലിത്താഴ്വാരങ്ങൾ സാന്ദ്രമായ്...
ഉണരുമീ മലരിയില്‍ മധുരസം നിറയുമ്പോൾ
എന്നോമൽ മെയ് ചേര്‍ന്നുറങ്ങാൻ വരൂ
(മേഘ...)

രാവിൻ തൂമന്ദസ്മേരം കാരുണ്യം തൂകവേ
ഏതോ പൊന്നല്ലിത്തുമ്പിൽ നീഹാരം തോർന്നുപോയ്
സ്വർഗ്ഗത്തുമ്പീ നിന്നെ തേടി പൂങ്കുടങ്ങൾ
സ്വർ‌ണ്ണച്ചിപ്പിക്കുള്ളിൽ വിങ്ങി മർ‌മ്മരം
നുരയുമെൻ ലഹരിയിൽ മുഴുകുവാൻ പോരൂ നീ
എന്നോമൽ മെയ് ചേർ‌ന്നുറങ്ങാൻ വരൂ
(മേഘ...)

meghatteriṟaṅṅuṁ sañjārī
minnal‌ppūccilambuṁ kŏṇḍe vā
mālākhamār kāṇuṁ mumbe
tāraṅṅaḽ kaṇ‌simmi nilkkĕ
ĕnnomal mĕy sernnuṟaṅṅān varū
(megha...)

mĕllĕ pĕydu maññin vĕḽḽittūval
kiḽigaḽ pāḍī mandramāy...
tiṅgaḽttālaṁ tuḽḽittūvuṁ pūmaḻayil
tālippīlittāḻvāraṅṅaḽ sāndramāy...
uṇarumī malariyil madhurasaṁ niṟayumboḽ
ĕnnomal mĕy sernnuṟaṅṅān varū
(megha...)

rāvin dūmandasmeraṁ kāruṇyaṁ tūgave
edo pŏnnallittumbil nīhāraṁ tornnuboy
svarggattumbī ninnĕ teḍi pūṅguḍaṅṅaḽ
svar‌ṇṇaccippikkuḽḽil viṅṅi mar‌mmaraṁ
nurayumĕn lahariyil muḻuguvān porū nī
ĕnnomal mĕy ser‌nnuṟaṅṅān varū
(megha...)