Megharaagattil [M]

മേഘരാഗത്തിൽ [M]
Work
Year
Language

മേഘരാഗത്തില്‍ ഹിമസൂര്യന്‍
ഒരു നേര്‍ത്ത കൈത്തിരിയായി
സാന്ദ്രസന്ധ്യേ നിന്നിടനെഞ്ചില്‍
ഒരു പാവം ദ്വാരക തേങ്ങി
ഒരു ഹരിരാഗമായ് ഒരു ജപസാരമായ്
എങ്ങോ പറയാതെ പോയ് മായക്കണ്ണന്‍
(മേഘരാഗത്തില്‍)

തൂവെളിച്ചം തേടും ഗോപവാടം
കാത്തിരിപ്പൂ കാണാക്കണ്ണനെ
കേള്‍പ്പതില്ലാ നിന്‍റെ വേണുഗാനം
കാല്‍ച്ചിലമ്പിന്‍ മുത്തിന്‍ മഞ്ജുനാദം
നിന്‍റെ ശ്രീവത്സമലിയുന്ന വര്‍ണ്ണം
ഒരു നവരാത്രിച്ചന്ദ്രന്‍റെ പുണ്യം
പാല്‍‌വെണ്ണയുരുകാതുരുകും
നിന്‍ തരളിത മുഖഭാവം
(മേഘരാഗത്തില്‍)

മഞ്ഞുകൂട്ടില്‍ കുറുകും കുഞ്ഞുപ്രാവുകള്‍
നൊമ്പരത്താല്‍ ഒന്നും മിണ്ടിയില്ല
കാലി മേയ്ക്കാന്‍ പാടത്തോടിയെത്തും
പാഴ്ക്കിടാങ്ങള്‍ പാട്ടു പാടിയില്ല
നിന്‍റെ ചൂടാര്‍ന്ന തുടുനെറ്റിമേലേ
പുലര്‍‌മഞ്ഞായ് തലോടുന്നു തിങ്കള്‍
കാറ്റിന്‍റെ വിരലാല്‍ തഴുകാം
നീ മലരിതള്‍ മിഴി തുറക്കൂ
(മേഘ‍രാഗത്തില്‍)

megharāgattil himasūryan
ŏru nertta kaittiriyāyi
sāndrasandhye ninniḍanĕñjil
ŏru pāvaṁ dvāraga teṅṅi
ŏru harirāgamāy ŏru jabasāramāy
ĕṅṅo paṟayādĕ poy māyakkaṇṇan
(megharāgattil)

tūvĕḽiccaṁ teḍuṁ gobavāḍaṁ
kāttirippū kāṇākkaṇṇanĕ
keḽppadillā ninṟĕ veṇugānaṁ
kālscilambin muttin mañjunādaṁ
ninṟĕ śrīvatsamaliyunna varṇṇaṁ
ŏru navarātriccandranṟĕ puṇyaṁ
pāl‌vĕṇṇayurugāduruguṁ
nin daraḽida mukhabhāvaṁ
(megharāgattil)

maññugūṭṭil kuṟuguṁ kuññuprāvugaḽ
nŏmbarattāl ŏnnuṁ miṇḍiyilla
kāli meykkān pāḍattoḍiyĕttuṁ
pāḻkkiḍāṅṅaḽ pāṭṭu pāḍiyilla
ninṟĕ sūḍārnna tuḍunĕṭrimele
pular‌maññāy taloḍunnu tiṅgaḽ
kāṭrinṟĕ viralāl taḻugāṁ
nī malaridaḽ miḻi tuṟakkū
(megharāgattil)