Meghannal

മേഘങ്ങൾ
Year
Language

മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം...
മൌനങ്ങളെ നാം വാചാലമാക്കി നാമന്നു ചേരുന്ന നേരം....
മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം....

കണ്ണോടുകണ്ണും നെഞ്ചോടുനെഞ്ചും ചൊല്ലുന്നതെന്താണു പെണ്ണേ....
ദാഹം വളർത്തും താരുണ്യമെന്നിൽ ചൊല്ലാൻ വിലക്കുന്ന കാര്യം....

മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം....

നാലമ്പലത്തിൽ നാദസ്വരത്തിൽ നാം മുങ്ങിനിൽക്കുന്നതെന്നോ...
പൂക്കാത്ത കൊമ്പും പൂവാടചുറ്റി മഞ്ഞിൽ കുളിയ്ക്കുന്ന മാസം...

മേഘങ്ങൾ താഴും ഏകാന്തതീരം നാമിന്നു നിൽക്കുന്ന തീരം....

meghaṅṅaḽ tāḻuṁ egāndadīraṁ nāminnu nilkkunna tīraṁ...
maൌnaṅṅaḽĕ nāṁ vāsālamākki nāmannu serunna neraṁ....
meghaṅṅaḽ tāḻuṁ egāndadīraṁ nāminnu nilkkunna tīraṁ....

kaṇṇoḍugaṇṇuṁ nĕñjoḍunĕñjuṁ sŏllunnadĕndāṇu pĕṇṇe....
dāhaṁ vaḽarttuṁ tāruṇyamĕnnil sŏllān vilakkunna kāryaṁ....

meghaṅṅaḽ tāḻuṁ egāndadīraṁ nāminnu nilkkunna tīraṁ....

nālambalattil nādasvarattil nāṁ muṅṅinilkkunnadĕnno...
pūkkātta kŏmbuṁ pūvāḍasuṭri maññil kuḽiykkunna māsaṁ...

meghaṅṅaḽ tāḻuṁ egāndadīraṁ nāminnu nilkkunna tīraṁ....