മേട മാസപ്പുലരി കായലിൽ
ആടിയും കതിരാടിയും
നിൻ നീല നയന ഭാവമായി
{ മേട മാസപ്പുലരി }
ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ {2}
ആറ്റുകിളീ നിന്നെ കണ്ടു ഞാൻ
പൂക്കൈതക്കാടിന്റെ രോമാഞ്ചം
നിറയും വിരിയും കവിളിൽ നാണമോ
കരളാകും തുടുമലരിൻ കവിതകൾ
{ മേട മാസപ്പുലരി }
കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ {2}
കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ
കുട്ടനാടിന്റെ ഈ സൗന്ദര്യം
നിറയും വിരിയും ചൊടിയിൽ ദാഹമായ്
കവരാനായ് കൊതിതുള്ളുന്നെൻ ഹൃദയം
{ മേട മാസപ്പുലരി }