Mayyanikkanne urannurann (F)

മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ്‌ (F)
Work
Year
Language

മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ്
മഞ്ചാടി മുത്തേ ഉറങ്ങുറങ്ങ്
മയ്യണിക്കണ്ണിലെ മഞ്ചുന്ന മഞ്ചാടി
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങ്.... ഉറങ്ങുറങ്ങ്

മാമയിൽ പീലിയിൽ കാർമുകിൽ നിനവിൽ
കൃഷ്ണമണിയേ ഉറങ്ങുറങ്ങ് (2)
മാൻപേട പേടിയിൽ മായാതെ തിങ്കളിൻ
വാർമറുകായ് നീ ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങ് … ഉറങ്ങുറങ്ങ്

ചായ്മാനം കുന്നിലെ ചാന്തു നിറം ചാർത്തി
കൃഷ്ണമണിയേ ഉറങ്ങുറങ്ങ് (2)
ഏഴാഴി ചൂഴും താഴെയഴകിന്റെ
താഴികക്കുളിരേ ഉറങ്ങുറങ്ങ്
ഉറങ്ങുറങ്ങ്… ഉറങ്ങുറങ്ങ്
(മയ്യണി…)

mayyaṇikkaṇṇe uṟaṅṅuṟaṅṅ
mañjāḍi mutte uṟaṅṅuṟaṅṅ
mayyaṇikkaṇṇilĕ mañjunna mañjāḍi
kṛṣṇamaṇiye uṟaṅṅuṟaṅṅ
uṟaṅṅuṟaṅṅ.... uṟaṅṅuṟaṅṅ

māmayil pīliyil kārmugil ninavil
kṛṣṇamaṇiye uṟaṅṅuṟaṅṅ (2)
mānpeḍa peḍiyil māyādĕ tiṅgaḽin
vārmaṟugāy nī uṟaṅṅuṟaṅṅ
uṟaṅṅuṟaṅṅ … uṟaṅṅuṟaṅṅ

sāymānaṁ kunnilĕ sāndu niṟaṁ sārtti
kṛṣṇamaṇiye uṟaṅṅuṟaṅṅ (2)
eḻāḻi sūḻuṁ tāḻĕyaḻaginṟĕ
tāḻigakkuḽire uṟaṅṅuṟaṅṅ
uṟaṅṅuṟaṅṅ… uṟaṅṅuṟaṅṅ
(mayyaṇi…)