മയില്‍പ്പീലിക്കണ്ണു കൊണ്ട് (ശോകം)
മയില്‍ പീലി കണ്ണുകൊണ്ട് ഖല്‍ബിന്റെ കടലാസ്സില്
മാപ്പിളപ്പാട്ട് കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേല്‍ പരിമളം പൂശുന്ന
പനിനീര്പ്പൂവിന്റെ പേരെന്ത്?
മുഹബ്ബത്ത്....
വാകപ്പൂന്തണലത്ത് പകല്ക്കിനാവും കണ്ട്
വാസനപൂചൂടിനിന്നവളേ
പൊന്നിന്റെ നൂലുകൊണ്ടു പട്ടുറുമാലില്നീ
പാതി തുന്നിയ പേരെന്ത്?
പറയൂല....
താളിപതച്ചെടുത്ത് തലനിറച്ചെണ്ണതേച്ച്
താമരക്കുളങ്ങരെ വരുന്നവളേ
പൂമണിയറയ്ക്കുള്ളിലൊരുങ്ങിവരാറുള്ള
പുതുമണവാളന്റെ പേരെന്ത്?
പറയൂല.....
mayil pīli kaṇṇugŏṇḍ khalbinṟĕ kaḍalāssil
māppiḽappāṭṭ kuṟiccavane
pāṭṭinṟĕ siṟaginmel parimaḽaṁ pūśunna
paninīrppūvinṟĕ perĕnt?
muhabbatt....
vāgappūndaṇalatt pagalkkināvuṁ kaṇḍ
vāsanabūsūḍininnavaḽe
pŏnninṟĕ nūlugŏṇḍu paṭṭuṟumālilnī
pādi tunniya perĕnt?
paṟayūla....
tāḽibadaccĕḍutt talaniṟaccĕṇṇadecc
tāmarakkuḽaṅṅarĕ varunnavaḽe
pūmaṇiyaṟaykkuḽḽilŏruṅṅivarāṟuḽḽa
pudumaṇavāḽanṟĕ perĕnt?
paṟayūla.....