മയിൽപ്പീലിക്കണ്ണു കൊണ്ടു
ഖൽബിന്റെ കടലാസ്സിൽ
മാപ്പിളപ്പാട്ടു കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
പനിനീർ പൂവിന്റെ പേരെന്ത്?
മൊഹബ്ബത്ത്
വാകപ്പൂന്തണലത്ത് പകല്‍ക്കിനാവും കണ്ട്
വാസനപ്പൂചൂടി നിന്നവളേ
പൊന്നിന്റെ നൂലു കൊണ്ടു പട്ടുറുമാലിൽ നീ
പാതി തുന്നിയ പേരെന്ത്?
പറയൂല്ല!...
(മയിൽ)
താളി പതച്ചെടുത്ത്
തല നിറച്ചെണ്ണ തേച്ച്
താമരക്കുളങ്ങരെ വരുന്നവളേ
പൂമണിയറയ്ക്കുള്ളിൽ ഒരുങ്ങിവരാൻ പോണ
പുതു മണവാളന്റെ പേരെന്ത്...?
പറയൂല്ല!..
(മയിൽ)