Mayilppeeligoottil (M)

മയില്‍പ്പീലികൂട്ടില്‍ (M)
Year
Language

ആരിരോ....ആരീരാരാരോ....
ആരിരാരോ...ആരിരാരോ...ആരിരാരോ...ആരിരാരോ...

മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ
മണിച്ചുണ്ടിലുമ്മ നല്‍കാന്‍ കൊതിപ്പൂ ഞാനോമനേ
അകലങ്ങളില്‍ അലയുന്നുവോ മിഴിനീരുമായ് നീ
ആരിരാരോ...ആരിരാരോ...ആരിരാരോ...ആരിരാരോ...
മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ

കരളിന്റെ പൂവനിയില്‍ കിളിക്കൊഞ്ചല്‍മാത്രം
മിഴികളില്‍ എന്നുമെന്നും നിന്‍ മുഖംമാത്രം
എവിടെയാണോമനേ നീ..എരിയും എന്‍മാനസം
നിനക്കായി മാത്രമിന്നെന്‍ നെടുവീര്‍പ്പു മാത്രം
ജീവനില്‍ പൂവിടും താരമായ് നീ വരൂ
ആരിരാരോ...ആരിരാരോ...ആരിരാരോ...ആരിരാരോ...
മയില്‍പ്പീലിക്കൂട്ടില്‍ മയങ്ങും എന്നോമലേ

മഴവില്ലിന്‍ നാട്ടിലുള്ളോരഴകിന്റെ തേരില്‍
മണിത്താലമേന്തിയെത്തും മുകില്‍കന്യമാരേ
തരുമോ എന്‍ കണ്മണിക്കായ് താരാട്ടുപാട്ടു്
കുളിരോലുമമ്പിളിപ്പൂങ്കിണ്ണത്തില്‍ പാലു്
ആലോലമായ് താലോലമായ് താരാട്ടുപാടൂ........
ആരിരാരോ...ആരിരാരോ...ആരിരാരോ...ആരിരാരോ...
(മയില്‍പ്പീലിക്കൂട്ടില്‍......)

āriro....ārīrārāro....
ārirāro...ārirāro...ārirāro...ārirāro...

mayilppīlikkūṭṭil mayaṅṅuṁ ĕnnomale
maṇiccuṇḍilumma nalgān kŏdippū ñānomane
agalaṅṅaḽil alayunnuvo miḻinīrumāy nī
ārirāro...ārirāro...ārirāro...ārirāro...
mayilppīlikkūṭṭil mayaṅṅuṁ ĕnnomale

karaḽinṟĕ pūvaniyil kiḽikkŏñjalmātraṁ
miḻigaḽil ĕnnumĕnnuṁ nin mukhaṁmātraṁ
ĕviḍĕyāṇomane nī..ĕriyuṁ ĕnmānasaṁ
ninakkāyi mātraminnĕn nĕḍuvīrppu mātraṁ
jīvanil pūviḍuṁ tāramāy nī varū
ārirāro...ārirāro...ārirāro...ārirāro...
mayilppīlikkūṭṭil mayaṅṅuṁ ĕnnomale

maḻavillin nāṭṭiluḽḽoraḻaginṟĕ teril
maṇittālamendiyĕttuṁ mugilganyamāre
tarumo ĕn kaṇmaṇikkāy tārāṭṭubāṭṭu്
kuḽirolumambiḽippūṅgiṇṇattil pālu്
ālolamāy tālolamāy tārāṭṭubāḍū........
ārirāro...ārirāro...ārirāro...ārirāro...
(mayilppīlikkūṭṭil......)