Mayilppeeli prasaviccu

മയില്‍പ്പീലി പ്രസവിച്ചു
Work
Year
Language

മയില്‍പ്പീലി പ്രസവിച്ചു അതു
മധുരാംഗി നീയായിരുന്നു
മഴവില്ല് പൊഴിഞ്ഞുവീണു അത്
മൃദുലാംഗി നീയായിരുന്നു

ഇളനിലാവൊന്നു പെയ്തു അന്നാ
കുളിരെന്നിലേഴുപെയ്തു
ഒരു സ്വപ്നമെന്നിലുണര്‍ന്നു അത്
ചിറകുള്ള നീയായിരുന്നു
ആ.....

ഒരു നിശാഗന്ധി പൂത്തു പൂവില്‍
വിരലെന്നെയൊന്നു തൊട്ടു
ഒരുചിത്രമതില്‍ വിടര്‍ന്നു അത്
നിറമുള്ള നീയായിരുന്നു
ആ....

കിലുകിലാംക്കിളി ചിലച്ചു ഞാനാ
കിളിപ്പാട്ടിന്‍ തേന്‍ കുടിച്ചു
ഒരു ഗാനം ചിറകടിച്ചു അതിന്‍
അനുഭൂതി നീയായിരുന്നു
ആ........

mayilppīli prasaviccu adu
madhurāṁgi nīyāyirunnu
maḻavill pŏḻiññuvīṇu at
mṛdulāṁgi nīyāyirunnu

iḽanilāvŏnnu pĕydu annā
kuḽirĕnnileḻubĕydu
ŏru svapnamĕnniluṇarnnu at
siṟaguḽḽa nīyāyirunnu
ā.....

ŏru niśāgandhi pūttu pūvil
viralĕnnĕyŏnnu tŏṭṭu
ŏrusitramadil viḍarnnu at
niṟamuḽḽa nīyāyirunnu
ā....

kilugilāṁkkiḽi silaccu ñānā
kiḽippāṭṭin den kuḍiccu
ŏru gānaṁ siṟagaḍiccu adin
anubhūdi nīyāyirunnu
ā........