Mayilppeeli miligalil

മയില്‍പ്പീലി മിഴികളില്‍
Year
Language

മയില്‍പീലി മിഴികളില്‍
മനസ്സിലെ സങ്കല്പങ്ങള്‍
മലര്‍ത്തിരി കൊളുത്തിയല്ലോ -നിന്റെ
മയില്‍പീലി മിഴികളില്‍

മനസ്സമ്മതം കേള്‍ക്കാതേ
മണവാളന്‍ ഓടിവന്നെന്‍
മണിയറ തുറന്നുവല്ലോ - എന്റെ
മണിയറ തുറന്നുവല്ലോ (മയില്‍പീലി)

നീയൊരു ഗാനമായ് വന്നൂ അതില്‍
ഞാനലിഞ്ഞില്ലാതെയായി
നീയടുത്തണയുമ്പോള്‍
നിന്‍ മുഖം തെളിയുമ്പോള്‍
ഞാനൊരു സംഗീതമാകും
മണിവേണുവിന്‍ സംഗീതമാകും (മയില്‍പീലി)

കാനനവീഥിയിലൂടെ ആരും
കാണാത്തൊരീയാത്രയിതെങ്ങോ
കാനനവീഥിയിലൂടെ ആരും
കാണാത്തൊരീയാത്രയിതെങ്ങോ
കാണാത്ത കാട്ടിലുള്ള കാഞ്ചന നിധി നേടാന്‍
നീയെന്നും വരില്ലെയെന്‍ കൂടെ സഖീ
നീയെന്നും വരില്ലെയെന്‍ കൂടെ (മയില്‍പീലി)

mayilbīli miḻigaḽil
manassilĕ saṅgalbaṅṅaḽ
malarttiri kŏḽuttiyallo -ninṟĕ
mayilbīli miḻigaḽil

manassammadaṁ keḽkkāde
maṇavāḽan oḍivannĕn
maṇiyaṟa tuṟannuvallo - ĕnṟĕ
maṇiyaṟa tuṟannuvallo (mayilbīli)

nīyŏru gānamāy vannū adil
ñānaliññillādĕyāyi
nīyaḍuttaṇayumboḽ
nin mukhaṁ tĕḽiyumboḽ
ñānŏru saṁgīdamāguṁ
maṇiveṇuvin saṁgīdamāguṁ (mayilbīli)

kānanavīthiyilūḍĕ āruṁ
kāṇāttŏrīyātrayidĕṅṅo
kānanavīthiyilūḍĕ āruṁ
kāṇāttŏrīyātrayidĕṅṅo
kāṇātta kāṭṭiluḽḽa kāñjana nidhi neḍān
nīyĕnnuṁ varillĕyĕn kūḍĕ sakhī
nīyĕnnuṁ varillĕyĕn kūḍĕ (mayilbīli)