Mayilaadum kunninmel

മയിലാടും കുന്നിന്മേല്‍
Year
Language

മയിലാടും കുന്നുമ്മേൽ തിരി വെയ്ക്കണതാരാണ്
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്ത് വില്ലു കുലയ്ക്കണതാരാണ്
ഇളമാനേ നിന്നെ തേടും കണ്ണാണ്
കാതോളം മിഴിയഴക് കണ്ടാലോ കിളിയഴക്
(മയിലാടും...)

പൊന്നും നൂലിൽ ആലില മിന്നും
പവിഴമണിത്താലി
കാതിൽ ചേർന്നാൽ കാകളി മൂളൂം
കനകലോലാക്ക്
ആ കാറ്റേ കൈ നോക്കാനിരുന്നില്ലേ
കല്യാണം കൂടാനിരുന്നില്ലേ
പണയം നൽകാൻ പ്രണയഗീതം ഞാൻ ഓ...
(മയിലാടും...)

ഒന്നാം നാളിൽ ഓമനരാവിൽ
ഒരുങ്ങി വരുകില്ലേ
പൂവിൽ ചായും കാറ്റിൻ കൈകൾ
പുടവ ഞൊറിയില്ലേ
മന്ദാരം നിൻ മുന്നിൽ മഷിക്കൂട്
മെയ്യെല്ലാം പ്രേമത്തിൻ വിരൽ പാട്
പകരം തരുമോ പഴയ സ്നേഹം നീ ഓ..
(മയിലാടും...)

mayilāḍuṁ kunnummel tiri vĕykkaṇadārāṇ
madanappū sūḍuṁ veḽippĕṇṇāṇ
maḻayoraṁ mānatt villu kulaykkaṇadārāṇ
iḽamāne ninnĕ teḍuṁ kaṇṇāṇ
kādoḽaṁ miḻiyaḻak kaṇḍālo kiḽiyaḻak
(mayilāḍuṁ...)

pŏnnuṁ nūlil ālila minnuṁ
paviḻamaṇittāli
kādil sernnāl kāgaḽi mūḽūṁ
kanagalolākk
ā kāṭre kai nokkānirunnille
kalyāṇaṁ kūḍānirunnille
paṇayaṁ nalgān praṇayagīdaṁ ñān o...
(mayilāḍuṁ...)

ŏnnāṁ nāḽil omanarāvil
ŏruṅṅi varugille
pūvil sāyuṁ kāṭrin kaigaḽ
puḍava ñŏṟiyille
mandāraṁ nin munnil maṣikkūṭ
mĕyyĕllāṁ premattin viral pāṭ
pagaraṁ tarumo paḻaya snehaṁ nī o..
(mayilāḍuṁ...)