Maunattin idanaaliyil

മൗനത്തിന്‍ ഇടനാഴിയില്‍
Work
Year
Language

മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം
മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂ‍നിലാവോ
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വ്വനോ
മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം

ഏതോ രാഗഗാനം നിന്നില്‍ കൊതിചേര്‍ക്കും നാളണഞ്ഞു
നീയരുളും സ്നേഹം ഒരു മാന്തളിരായെന്നും തഴുകുന്നു
നീയെന്നും എന്നുള്ളില്‍ ഈണം പാടും വീണ
കണ്ണിനു നാണപ്പൂക്കൂട
(മൗനത്തിന്‍)

വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിന്‍ നോവറിഞ്ഞു
ഏതിരുളിന്‍ താരം പ്രിയസാന്ത്വനയമായെന്നില്‍ തെളിയുന്നു
മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം
നീ വരു ഓണപ്പൂത്തുമ്പീ
(മൗനത്തിന്‍)

maunattin iḍanāḻiyil ŏru jālagaṁ
mĕllĕ tuṟannadāro
sĕllappūṅgāṭro pūnilāvo
pūnilāvin deril varuṁ gandharvvano
maunattin iḍanāḻiyil ŏru jālagaṁ

edo rāgagānaṁ ninnil kŏdiserkkuṁ nāḽaṇaññu
nīyaruḽuṁ snehaṁ ŏru māndaḽirāyĕnnuṁ taḻugunnu
nīyĕnnuṁ ĕnnuḽḽil īṇaṁ pāḍuṁ vīṇa
kaṇṇinu nāṇappūkkūḍa
(maunattin)

vīṇḍuṁ ninnĕ teḍuṁ ñānŏru malarambin novaṟiññu
ediruḽin dāraṁ priyasāndvanayamāyĕnnil tĕḽiyunnu
muttāṇo pūvāṇo svapnaṁ teḍuṁ rūbaṁ
nī varu oṇappūttumbī
(maunattin)