Maunam svaramaay

മൗനം സ്വരമായ്
Year
Language

മൗനം സ്വരമായ് എന്‍ പൊന്‍‌വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍....
ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ
ജന്മം സഫലം എന്‍ ശ്രീരേഖയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍

അറിയാതെ എന്‍ തെളിവേനലില്‍
കുളിര്‍മാരിയായ് പെയ്തു നീ
നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍
മൃദുരവമായ് നിന്‍ ലയമഞ്ജരി
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ജന്മം സഫലം എന്‍ ശ്രീരേഖയില്‍

ആത്മാവിലെ പൂങ്കോടിയില്‍
വൈഢൂര്യമായ് വീണു നീ
അനഘനിലാവില്‍ മുടികോതിനില്‍ക്കെ
വാര്‍മതിയായ് നീ എന്നോമനേ

ജന്മം സഫലം എന്‍ ശ്രീരേഖയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍...
ആരോ സാന്ത്വനമായ് മുരളികയൂതി ദൂരേ

maunaṁ svaramāy ĕn pŏn‌vīṇayil
svapnaṁ malarāy ī kaikkumbiḽil
uṇaruṁ smṛtiyalayil....
āro sāndvanamāy muraḽigayūdi dūre
janmaṁ saphalaṁ ĕn śrīrekhayil
svapnaṁ malarāy ī kaikkumbiḽil

aṟiyādĕ ĕn dĕḽivenalil
kuḽirmāriyāy pĕydu nī
nīravarāvil śrudisernna viṇṇin
mṛduravamāy nin layamañjari
svapnaṁ malarāy ī kaikkumbiḽil
janmaṁ saphalaṁ ĕn śrīrekhayil

ātmāvilĕ pūṅgoḍiyil
vaiḍhūryamāy vīṇu nī
anaghanilāvil muḍigodinilkkĕ
vārmadiyāy nī ĕnnomane

janmaṁ saphalaṁ ĕn śrīrekhayil
svapnaṁ malarāy ī kaikkumbiḽil
uṇaruṁ smṛtiyalayil...
āro sāndvanamāy muraḽigayūdi dūre