Maunam svaramaay

മൗനം സ്വരമായ്
Year
Language

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍
ഉണരും സ്മൃതിയലയില്‍
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ...

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍

അറിയാതെയെന്‍ തെളിവേനലില്‍
കുളിര്‍മാരിയായ് പെയ്തു നീ (2)
നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍
മൃദുരവമായ് നിന്‍ ലയമഞ്ജരി...

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍

ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായി വീണു നീ (2)
അനഘനിലാവിന്‍ മുടികോതി നില്‍ക്കേ
വാര്‍മതിയായ് നീ എന്നോമനേ

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍

ഉണരും സ്മൃതിയലയില്‍
ആരോ സാന്ത്വനമായി
മുരളികയൂതി ദൂരെ

maunaṁ svaramāy ĕn pŏnvīṇayil
svapnaṁ malarāy ī kaikkumbiḽil
uṇaruṁ smṛtiyalayil
āro sāndvanamāy
muraḽigayūdi dūrĕ...

maunaṁ svaramāy ĕn pŏnvīṇayil
svapnaṁ malarāy ī kaikkumbiḽil

aṟiyādĕyĕn dĕḽivenalil
kuḽirmāriyāy pĕydu nī (2)
nīravarāvil śrudisernna viṇṇin
mṛduravamāy nin layamañjari...

maunaṁ svaramāy ĕn pŏnvīṇayil
svapnaṁ malarāy ī kaikkumbiḽil

ātmāvilĕ pūṅgoḍiyil
vaiḍūryamāyi vīṇu nī (2)
anaghanilāvin muḍigodi nilkke
vārmadiyāy nī ĕnnomane

maunaṁ svaramāy ĕn pŏnvīṇayil
svapnaṁ malarāy ī kaikkumbiḽil

uṇaruṁ smṛtiyalayil
āro sāndvanamāyi
muraḽigayūdi dūrĕ