Maunam svaramaay

മൗനം സ്വരമായ്
Year
Language

മൌനം സ്വരമായ് മൊഴിയായ്
നിന്മിഴിപ്പൂക്കളില്‍ തുടിക്കുന്ന നേരം
അനന്തമാം സുരഭീസുഗന്ധ തരംഗപഥത്തില്‍
അഴകിടും ചിരിയില്‍ നിന്‍ ചിറകടി കേള്‍പ്പൂ ഞാന്‍

തമ്മില്‍ പുല്‍കും നേരം നമ്മില്‍
ആയിരം വീണതന്‍ നാദം
ഓളങ്ങള്‍ തീര്‍ക്കുന്നു മാല്യങ്ങള്‍ കോര്‍ക്കുന്നു
മീട്ടാത്ത രാഗങ്ങള്‍ നെഞ്ചില്‍ നിറയ്ക്കുന്നു ഞാന്‍

പൊന്നിന്‍ പൂവാം പാദം ചാര്‍ത്തും
കാഞ്ചന നൂപുര മേളം
രോമാഞ്ചമേകുന്നു നിന്മുദ്രകൊണ്ടെന്നെ
രാഗാര്‍ദ്രനാക്കുന്നു എന്നില്‍ നിറഞ്ഞിന്നു നീ

maൌnaṁ svaramāy mŏḻiyāy
ninmiḻippūkkaḽil tuḍikkunna neraṁ
anandamāṁ surabhīsugandha taraṁgabathattil
aḻagiḍuṁ siriyil nin siṟagaḍi keḽppū ñān

tammil pulguṁ neraṁ nammil
āyiraṁ vīṇadan nādaṁ
oḽaṅṅaḽ tīrkkunnu mālyaṅṅaḽ korkkunnu
mīṭṭātta rāgaṅṅaḽ nĕñjil niṟaykkunnu ñān

pŏnnin pūvāṁ pādaṁ sārttuṁ
kāñjana nūbura meḽaṁ
romāñjamegunnu ninmudragŏṇḍĕnnĕ
rāgārdranākkunnu ĕnnil niṟaññinnu nī