Maunam ponmani tamburu meetti

മൗനം പൊൻമണി തംബുരു മീട്ടി
Work
Year
Language

mounam pomani thamburu meetti

ഉം... ലല... ലല... ല...
ലലലല ലാലല ലാലാ....
ലലലലലാ.... ആ...

മൗനം പൊന്‍‌മണിത്തംബുരു മീട്ടി
തന്ത്രിയില്‍ നാദവികാരമുണര്‍ന്നു
ഒരു ശ്രുതിയായ് ഉണരാന്‍
സങ്കല്‍‌പത്തിന്‍ ചിറകുകള്‍ ചൂടി
സന്തോഷത്തിന്‍ കുളിരല മൂടി
പറന്നുയരാം വാനില്‍ നീളേ

മേഘങ്ങളായ് ചന്ദനമേഘങ്ങളായ്
മലരിട്ട തളിരിട്ട നക്ഷത്രമലര്‍വാടിയില്‍
ഇളം‌തൂവലിന്‍‍ പേലവ മണിമെത്തയില്‍
വിതിരാത്ത വിതറാത്ത മോഹങ്ങള്‍ കൈമാറിടാന്‍
പുളകങ്ങള്‍ തന്‍ മുകുളങ്ങളില്‍ മധുരം നിറയും നേരം

ഹേയ്! തല നന്നായിട്ട് തോര്‍ത്തണമെന്നു
പറഞ്ഞിട്ടില്ലേ ഞാന്‍. തല ശരിക്ക്
തോര്‍ത്തിയിട്ടില്ലെങ്കില്‍ നീര്‍വീഴ്‌ച വരില്ലേ?
എന്താ പറഞ്ഞേ? ല.... ല....

പുഴയായിടാന്‍ ഒഴുകും പുഴയായിടാന്‍
പുതുമണ്ണിലൂറുന്ന ഗന്ധം പകര്‍ന്നീടുവാന്‍
പുലര്‍വേളയില്‍ ചെങ്കതിരൊളി വീശവേ
ഉലയുന്ന പുല്‍ത്തുമ്പില്‍ ഒരു മഞ്ഞുമുത്തായിടാന്‍
ഹൃദയങ്ങളും ചലനങ്ങളും ഒരു സ്‌പന്ദനമാകും നേരം

(മൗനം...)

mounam pomani thamburu meetti

uṁ... lala... lala... la...
lalalala lālala lālā....
lalalalalā.... ā...

maunaṁ pŏn‌maṇittaṁburu mīṭṭi
tandriyil nādavigāramuṇarnnu
ŏru śrudiyāy uṇarān
saṅgal‌pattin siṟagugaḽ sūḍi
sandoṣattin kuḽirala mūḍi
paṟannuyarāṁ vānil nīḽe

meghaṅṅaḽāy sandanameghaṅṅaḽāy
malariṭṭa taḽiriṭṭa nakṣatramalarvāḍiyil
iḽaṁ‌tūvalin pelava maṇimĕttayil
vidirātta vidaṟātta mohaṅṅaḽ kaimāṟiḍān
puḽagaṅṅaḽ tan muguḽaṅṅaḽil madhuraṁ niṟayuṁ neraṁ

hey! tala nannāyiṭṭ torttaṇamĕnnu
paṟaññiṭṭille ñān. tala śarikk
torttiyiṭṭillĕṅgil nīrvīḻ‌sa varille?
ĕndā paṟaññe? la.... la....

puḻayāyiḍān ŏḻuguṁ puḻayāyiḍān
pudumaṇṇilūṟunna gandhaṁ pagarnnīḍuvān
pularveḽayil sĕṅgadirŏḽi vīśave
ulayunna pulttumbil ŏru maññumuttāyiḍān
hṛdayaṅṅaḽuṁ salanaṅṅaḽuṁ ŏru s‌pandanamāguṁ neraṁ

(maunaṁ...)