മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം (2)
മോഹം വീണയതിൽ രാഗം
മോദം വിരലുകളിൽ മേളം (2)
നാമിന്നാടും യാമം മധുരം
(മൗനം..)
വെണ്ണയൊത്ത കൈയ്യാൽ ഒന്നു തൊട്ടു നിന്നും
ചേലുതിർന്ന ചുണ്ടാൽ ദാഹമോതി വന്നും
കുളിരിൻ പൂവിതളിൽ നെഞ്ചിൽ അടരും പൂവിതളായ്
നീയിന്നുതിരും ഭാവം തരളം
(മൗനം..)
വെണ്ണിലാവു തോൽക്കും നിന്റെ മന്ദഹാസം
തിങ്കളാക്കി മാറ്റും എന്റെ ജീവവാനം
ഒഴുകും തേനരുവി ചുണ്ടിൽ മധുരം നീയരുളി
നീയിന്നോതും മന്ത്രങ്ങളിദം
(മൗനം..)
maunaṁ pallaviyāṁ gānaṁ
manassin spandanamo tāḽaṁ (2)
mohaṁ vīṇayadil rāgaṁ
modaṁ viralugaḽil meḽaṁ (2)
nāminnāḍuṁ yāmaṁ madhuraṁ
(maunaṁ..)
vĕṇṇayŏtta kaiyyāl ŏnnu tŏṭṭu ninnuṁ
seludirnna suṇḍāl dāhamodi vannuṁ
kuḽirin pūvidaḽil nĕñjil aḍaruṁ pūvidaḽāy
nīyinnudiruṁ bhāvaṁ taraḽaṁ
(maunaṁ..)
vĕṇṇilāvu tolkkuṁ ninṟĕ mandahāsaṁ
tiṅgaḽākki māṭruṁ ĕnṟĕ jīvavānaṁ
ŏḻuguṁ tenaruvi suṇḍil madhuraṁ nīyaruḽi
nīyinnoduṁ mandraṅṅaḽidaṁ
(maunaṁ..)