Matsarikkaan aarund

മത്സരിക്കാന്‍ ആരുണ്ട്
Year
Language

(സ്ത്രീ) മത്സരിക്കാനാരുണ്ടു് ലക്ഷമെറിയാനീരുണ്ടു്
മരതകമാറുള്ള മാന്ത്രിക വിഗ്രഹം
മാണിക്യവിഗ്രഹം മായാവിഗ്രഹം
കണ്ണുകള്‍ മുത്തുകള്‍ ചുണ്ടുകള്‍ വൈരങ്ങള്‍
കവിളുകള്‍ വൈഡൂര്യ കളിവീടുകള്‍
(മത്സരിക്കാന്‍)

കാശ്മീരില്‍ നിന്നു വന്ന കോടീശ്വരന്‍
കാണാനൊരഞ്ചു കൊല്ലം തപസ്സിരുന്നു
ഈ പ്രതിമ കണ്ടു പ്രേമദാഹം പൂണ്ടു
പണ്ടൊരാള്‍തന്‍ പ്രീയതമയെ പറഞ്ഞയച്ചു
(മത്സരിക്കാന്‍)

(പു) ഞാനുണ്ടു് അഞ്ചു ലക്ഷം രൂപ ഉടനടി
(സ്ത്രീ) അഞ്ചുലക്ഷംരൂപ ഒരുതരം
അഞ്ചുലക്ഷംരൂപ രണ്ടുതരം

(പു) മരതകനാട്ടുരാജ്യത്തിലെ പഴയ കൊട്ടാരം
ഇളവരശന്‍ പ്രതിമാകാര്യത്തില്‍ പുതിയൊരീശന്‍
പ്രണയകാര്യത്തില്‍ പഴയൊരാശാന്‍

(പു) ഹേയു് ഞാനുണ്ടു് ഏഴുലക്ഷം രൂപാ
(സ്ത്രീ) ഏഴുലക്ഷംരൂപ ഒരുതരം
ഏഴുലക്ഷംരൂപ രണ്ടുതരം

(പു) മലയാളക്കര തോട്ടത്തിലെ
പഴയ മാടമ്പി വലിയ തമ്പി
പ്രതിമകാര്യത്തില്‍ പഴയ ദിവാന്‍
പ്രണയകാര്യത്തില്‍ പുതിയ കൃഷ്ണന്‍

(സ്ത്രീ) ഏഴു ലക്ഷം - എട്ടുലക്ഷം - പത്തുലക്ഷം
ഒരുതരം - രണ്ടുതരം - ഹഹഹ

(strī) matsarikkānāruṇḍu് lakṣamĕṟiyānīruṇḍu്
maradagamāṟuḽḽa māndriga vigrahaṁ
māṇikyavigrahaṁ māyāvigrahaṁ
kaṇṇugaḽ muttugaḽ suṇḍugaḽ vairaṅṅaḽ
kaviḽugaḽ vaiḍūrya kaḽivīḍugaḽ
(matsarikkān)

kāśmīril ninnu vanna koḍīśvaran
kāṇānŏrañju kŏllaṁ tabassirunnu
ī pradima kaṇḍu premadāhaṁ pūṇḍu
paṇḍŏrāḽtan prīyadamayĕ paṟaññayaccu
(matsarikkān)

(pu) ñānuṇḍu് añju lakṣaṁ rūba uḍanaḍi
(strī) añjulakṣaṁrūba ŏrudaraṁ
añjulakṣaṁrūba raṇḍudaraṁ

(pu) maradaganāṭṭurājyattilĕ paḻaya kŏṭṭāraṁ
iḽavaraśan pradimāgāryattil pudiyŏrīśan
praṇayagāryattil paḻayŏrāśān

(pu) heyu് ñānuṇḍu് eḻulakṣaṁ rūbā
(strī) eḻulakṣaṁrūba ŏrudaraṁ
eḻulakṣaṁrūba raṇḍudaraṁ

(pu) malayāḽakkara toṭṭattilĕ
paḻaya māḍambi valiya tambi
pradimagāryattil paḻaya divān
praṇayagāryattil pudiya kṛṣṇan

(strī) eḻu lakṣaṁ - ĕṭṭulakṣaṁ - pattulakṣaṁ
ŏrudaraṁ - raṇḍudaraṁ - hahaha