Marubhoomiyil vanna maadhavame

മരുഭൂമിയിൽ വന്ന മാധവമേ
Year
Language

മരുഭൂമിയില്‍ വന്ന മാധവമേ നീ
മടങ്ങിപ്പോവുകയോ
മന്ദസ്മിതത്താലെന്‍ കണ്ണുനീരൊപ്പിയ
നീയും മരീചികയോ നീ
മടങ്ങിപ്പോവുകയോ?

അറിയാതിളം പൈതല്‍ തെറ്റുചെയ്തീടുകില്‍
അമ്മ പിണങ്ങിടുമോ?
ആ.....ആ....
അറിയാതിളം പൈതല്‍ തെറ്റുചെയ്തീടുകില്‍
അമ്മ പിണങ്ങീടുമോ?
ചിറകറ്റ പൈങ്കിളിതന്‍ തൂവല്‍ മുട്ടിയാല്‍
ചില്ലയുണങ്ങീടുമോ? പൂമര-
ച്ചില്ലയുണങ്ങീടുമോ?
മരുഭൂമിയില്‍ വന്ന മാധവമേ .....

പിച്ച നടക്കുമെന്‍ സ്വപ്നങ്ങള്‍ ദു:ഖത്തിന്‍
ഉച്ചവെയില്‍ താങ്ങുമോ?
ഊമയാം പൂവിനെ തൊട്ടുതലോടാതെ
ഉഷസ്സേ നീപോകുമോ? സ്നേഹത്തിന്‍
ഉഷസ്സേ നീ പോകുമോ?
മരുഭൂമിയില്‍ വന്ന മാധവമേ ......

marubhūmiyil vanna mādhavame nī
maḍaṅṅippovugayo
mandasmidattālĕn kaṇṇunīrŏppiya
nīyuṁ marīsigayo nī
maḍaṅṅippovugayo?

aṟiyādiḽaṁ paidal tĕṭrusĕydīḍugil
amma piṇaṅṅiḍumo?
ā.....ā....
aṟiyādiḽaṁ paidal tĕṭrusĕydīḍugil
amma piṇaṅṅīḍumo?
siṟagaṭra paiṅgiḽidan dūval muṭṭiyāl
sillayuṇaṅṅīḍumo? pūmara-
scillayuṇaṅṅīḍumo?
marubhūmiyil vanna mādhavame .....

picca naḍakkumĕn svapnaṅṅaḽ du:khattin
uccavĕyil tāṅṅumo?
ūmayāṁ pūvinĕ tŏṭṭudaloḍādĕ
uṣasse nībogumo? snehattin
uṣasse nī pogumo?
marubhūmiyil vanna mādhavame ......