മറിമാൻ മിഴി മൊഞ്ചൊടു മിഞ്ചെട്
ചെറുതേന്മൊഴി പുഞ്ചിരി കൊഞ്ചണ
തങ്കച്ചൊടി രണ്ടും തൊട്ടത് ചെങ്കുങ്കുമമോ
മാരന്റെയിടത്തേയരികിലു ചേലന്ചണ പൊന്നും കിളിയുടെ
ചാരത്തതി കലശലു കൂട്ടണ രാസംഗമമോ
(മറിമാൻ..)
മറിമാൻ മിഴി മൊഞ്ചൊടു മിഞ്ചെട്
ചെറുതേന്മൊഴി പുഞ്ചിരി കൊഞ്ചണ
തങ്കച്ചൊടി രണ്ടും തൊട്ടത് ചെങ്കുങ്കുമമോ (2)
മാരന്റെയിടത്തേയരികിലു ചേലന്ചണ പൊന്നും കിളിയുടെ
ചാരത്തതി കലശലു കൂട്ടണ രാസംഗമമോ (2)
ആയിരമായിരമാശകളങ്ങനെ പാശകൾ കോർത്തു വരുന്ന കിനാവിനു
ചാരുതയേറ്റണ ഇമ്പനിലാത്തളിരേ പെണ്ണേ (2)
മാനസരാവുകളൊന്നിനു പിന്നിലെ ദീപമൊരുങ്ങി വിരുന്നു വരുന്നതു
കണ്ടു കൊതിച്ച പളുങ്കു മണിക്കുയിലേ മയിലേ (2)
(മറിമാൻ മിഴി മൊഞ്ചൊടു...)
ആയിരമായിരമാശകളങ്ങനെ പാശകൾ കോർത്തു വരുന്ന കിനാവിനു
ചാരുതയേറ്റണ ഇമ്പനിലാത്തളിരേ പെണ്ണേ
മാനസരാവുകളൊന്നിനു പിന്നിലെ ദീപമൊരുങ്ങി വിരുന്നു വരുന്നതു
കണ്ടു കൊതിച്ച പളുങ്കു മണിക്കുയിലേ മയിലേ
രാവറയിൽ മണവാളൻ വരും നേരം കന്നിക്കുളിരേ നീയൊരു നാണപ്പൂ
പാല്‍പ്പഴ തേൻ കിണ്ണം ചോരുന്ന നേരം
പാൽക്കിളിയേ ഞങ്ങൾ ചോദിപ്പൂ
പോലല്ലീ പോലല്ലീ ആടുന്നതെന്തേ
നീർമിഴി കോണിലെ മീൻപരൽ രണ്ടും
മാർമുല്ലപ്പൂമൊട്ടും തേനിറ്റും ചുണ്ടും
മാരന്റെ പൂമുത്തം തേടുന്ന നേരം
കാണാഞ്ഞതു കണ്ടെത്തും വരെ
വീണക്കിളി ഈണത്തിരയും
കാർകൂന്തലിനുള്ളിൽ വിരിയണ നീലാംബരമേ
(മറിമാൻ മിഴി മൊഞ്ചൊടു...)
ലാളന തൻ മുത്തം പൊന്നും ചൂടും രാവിൽ
ലോലത്തളിരേ അല്ലി ചുണ്ടത്തും
പൂങ്കവിൾ കുങ്കുമപ്പാടത്തു തുള്ളും
കാർകുഴൽ പൂംചുരുൾ തുമ്പത്തും
നീർമുത്തും തേൻ സത്തും വാർന്നെത്തും പെണ്ണേ
ആനന്ദത്തുഞ്ചത്തു നീയെത്തും കണ്ണേ
ആരംഭതാരുണ്യ തേൻ തയ്യലാളേ
ആദ്യത്തെ രാമഞ്ചം തേടുന്നു നിന്നെ
കൈയ്യും ഇളം മെയ്യും മദരസ ശയ്യാസുഖമേകും സമയം
പുയ്യാപ്ല നെയ്യും പല പല കൈയ്യാങ്കളിയും
(മറിമാൻ മിഴി മൊഞ്ചൊടു...)