Marayalle maayalle raadhe

മറയല്ലേ മായല്ലേ രാധേ
Year
Language

മറയല്ലേ മായല്ലേ രാധേ - പ്രേമ
മലര്‍വാടി തന്നിലെഴും വനദേവതേ
മാധവനില്ലയോ മണിവീണമീട്ടാന്‍
മായമോഹനമുരളിയിലൂതാന്‍

ഓടക്കുഴലിതിന്റെ സുരഗീത എന്‍
ഓമനേ നിന്‍ രാഗജയഗാഥ
വൃന്ദാവനത്തിലുള്ള മയില്‍പ്പേട പോലെ
സുന്ദരി അഞ്ചിക്കൊഞ്ചി ആടുക നാഥേ

തകഝണു തകഝണു തകഝണു മൃദംഗമേളം
ധളധളധളധള കൈമണിതന്നുടെ താളം
തംബുരനാദം തരളസംഗീതം
എന്തിനിവേണ്ടൂ നിര്‍വൃതി നേടാന്‍

maṟayalle māyalle rādhe - prema
malarvāḍi tannilĕḻuṁ vanadevade
mādhavanillayo maṇivīṇamīṭṭān
māyamohanamuraḽiyilūdān

oḍakkuḻalidinṟĕ suragīda ĕn
omane nin rāgajayagātha
vṛndāvanattiluḽḽa mayilppeḍa polĕ
sundari añjikkŏñji āḍuga nāthe

tagajhaṇu tagajhaṇu tagajhaṇu mṛdaṁgameḽaṁ
dhaḽadhaḽadhaḽadhaḽa kaimaṇidannuḍĕ tāḽaṁ
taṁburanādaṁ taraḽasaṁgīdaṁ
ĕndiniveṇḍū nirvṛti neḍān