Maranyanyau daivamaa vaanil

മറഞ്ഞു ദൈവമാ വാനിൽ
Year
Language

മറഞ്ഞൂ ദൈവമാ വാനിൽ...മദിച്ചു കൌരവർ മണ്ണിൽ...
അരക്കില്ലം എരിയുന്നു....വരുമോ ഭഗവാൻ ഇനിയും
ഈ പാണ്ഡവർക്കു തുണയായ്....

അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും...
അവതരിയ്ക്കുമെന്നന്നു ചൊല്ലി നീ കൃഷ്ണാ....
അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും...
അവതരിയ്ക്കുമെന്നന്നു ചൊല്ലി നീ കൃഷ്ണാ....
ഇവിടേ ധർമ്മം മറഞ്ഞു...ഇവിടേ സത്യം മരിച്ചു...
ഉയരുമീ ആർത്തനാദം കേൾപ്പതില്ലേ സാരഥീ....
ഈ പാണ്ഡവർ വിളിപ്പൂ....

മറഞ്ഞൂ ദൈവമാ വാനിൽ...മദിച്ചു കൌരവർ മണ്ണിൽ...

ഉണർന്നിരുന്നവർ ഗോപുരങ്ങൾ പണിഞ്ഞുയർത്തീ.....
ഉറങ്ങിപ്പോയവറിന്നും അടിമകൾ മാത്രം....
ഇവരേ നീയൊന്നുണർത്തൂ.....ഇനിയും യുദ്ധം നടത്തൂ....
ഉദയപർവ്വതം ചുവക്കും പിറന്നു വീഴും പുതുയുഗം...
ഈ പാണ്ഡവർ വിളിപ്പൂ....

മറഞ്ഞൂ ദൈവമാ വാനിൽ...മദിച്ചു കൌരവർ മണ്ണിൽ...

maṟaññū daivamā vānil...madiccu kaൌravar maṇṇil...
arakkillaṁ ĕriyunnu....varumo bhagavān iniyuṁ
ī pāṇḍavarkku tuṇayāy....

avaśar tannaḻal tīrkkuvān mahiyil vīṇḍuṁ...
avadariykkumĕnnannu sŏlli nī kṛṣṇā....
avaśar tannaḻal tīrkkuvān mahiyil vīṇḍuṁ...
avadariykkumĕnnannu sŏlli nī kṛṣṇā....
iviḍe dharmmaṁ maṟaññu...iviḍe satyaṁ mariccu...
uyarumī ārttanādaṁ keḽppadille sārathī....
ī pāṇḍavar viḽippū....

maṟaññū daivamā vānil...madiccu kaൌravar maṇṇil...

uṇarnnirunnavar goburaṅṅaḽ paṇiññuyarttī.....
uṟaṅṅippoyavaṟinnuṁ aḍimagaḽ mātraṁ....
ivare nīyŏnnuṇarttū.....iniyuṁ yuddhaṁ naḍattū....
udayabarvvadaṁ suvakkuṁ piṟannu vīḻuṁ puduyugaṁ...
ī pāṇḍavar viḽippū....

maṟaññū daivamā vānil...madiccu kaൌravar maṇṇil...