മറന്നുവോ തോഴീ...കൊഴിഞ്ഞൊരാ ബാല്യം
മലരിതള്‍ നുള്ളി നടന്നൊരാ കാലം
ഇനി വരുമോര്‍മ്മകള്‍ ഹൃദയത്തില്‍ നിന്‍ മുഖം
വൃഥാ തെളിയുകയായി സഖീ....
(മറന്നുവോ തോഴീ....)
മുരളിയിലേതോ നാള്‍ ഞാന്‍ പാടും ഗാനത്തിന്‍ ...ആ...ആ...
മുരളിയിലേതോ നാള്‍ ഞാന്‍ പാടും ഗാനത്തിന്‍
ശ്രുതിയായെന്നും നീ പൂത്തില്ലേ.. പദസുഖ മലരായ്
മൃദുമൃദംഗങ്ങളുണരെ സ്വരകദംബങ്ങള്‍ വിടരെ
(മറന്നുവോ തോഴീ....)
മറവിയിലായോ നിന്‍ തീരാത്ത മോഹങ്ങള്‍
കദനം കണ്ണുനീരായില്ലേ നീ വെറുമൊരു കഥയായ്
മമഹൃദന്തത്തില്‍ നിറയെ ഭവസുഗന്ധത്തിലലിയെ ...
(മറന്നുവോ തോഴീ....)