Marannuvo nee hrdayesvari

മറന്നുവോ നീ ഹൃദയേശ്വരി
Year
Language

മറന്നുവോ നീ ഹൃദയേശ്വരീ
മറഞ്ഞ ദിനങ്ങള്‍ തന്‍ സ്വപ്നങ്ങളേ?
ഹൃദയമാം വീണയില്‍ ഇരുവരും മീട്ടിയ
പ്രണയനീലാംബരി സ്വരങ്ങളേ?
മറന്നുവോ നീ ഹൃദയേശ്വരീ...

പൊലിഞ്ഞുവോ നിന്‍ മിഴിക്കോവിലില്‍
തെളിഞ്ഞ കിനാക്കള്‍തന്‍ നെയ്നാളങ്ങള്‍?
ജന്മജന്മങ്ങളായ് എന്‍ തപം സൂക്ഷിക്കും
പൊന്നുഷസന്ധ്യാ മലര്‍ രേണുക്കള്‍
പൊലിഞ്ഞുവോ?
മറന്നുവോ നീ ഹൃദയേശ്വരീ.....?

തകര്‍ന്നുവോ നിന്‍ പകല്‍ സ്വപ്നത്തില്‍
ഉയര്‍ന്ന നിശീഥത്തിന്‍ മണിമാളിക?
ഒരു മലര്‍ശയ്യയും ഒരുക്കീ നമുക്കായ്
യുഗങ്ങളായ് കാക്കുമാ രതി മാളിക
തകര്‍ന്നുവോ .....?
മറന്നുവോ നീ ഹൃദയേശ്വരീ.....?

maṟannuvo nī hṛdayeśvarī
maṟañña dinaṅṅaḽ tan svapnaṅṅaḽe?
hṛdayamāṁ vīṇayil iruvaruṁ mīṭṭiya
praṇayanīlāṁbari svaraṅṅaḽe?
maṟannuvo nī hṛdayeśvarī...

pŏliññuvo nin miḻikkovilil
tĕḽiñña kinākkaḽtan nĕynāḽaṅṅaḽ?
janmajanmaṅṅaḽāy ĕn dabaṁ sūkṣikkuṁ
pŏnnuṣasandhyā malar reṇukkaḽ
pŏliññuvo?
maṟannuvo nī hṛdayeśvarī.....?

tagarnnuvo nin pagal svapnattil
uyarnna niśīthattin maṇimāḽiga?
ŏru malarśayyayuṁ ŏrukkī namukkāy
yugaṅṅaḽāy kākkumā radi māḽiga
tagarnnuvo .....?
maṟannuvo nī hṛdayeśvarī.....?