Maṟanno nee nilaavil

മറന്നോ നീ നിലാവില്‍
Year
Language

മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ...x3)
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാരാത്രി (കലാലോലം..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി

പ്രിയേ നിന്‍ ഹാസ കൗമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതിനാളം (പ്രിയേ..)
സദാ പൊരിയുന്ന ചിന്തയില്‍ നീ
സഖീ കുളിരാര്‍ന്ന കുഞ്ഞോളം (സദാ..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി

എരിഞ്ഞു മൂക വേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (എരിഞ്ഞു..)
വൃഥാ പരിശൂന്യനിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍ (വൃഥാ..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ...x2)

maṟanno nī nilāvil
nammaḽādyaṁ kāṇḍŏrārātri (maṟanno...x3)
kalālolaṁ kaḍākṣaṅṅaḽ
manassil kŏṇḍŏrārātri (kalālolaṁ..)
maṟanno nī nilāvil
nammaḽādyaṁ kāṇḍŏrārātri

priye nin hāsa kaumudiyil
praśobhidaṁ ĕnṟĕ smṛtināḽaṁ (priye..)
sadā pŏriyunna sindayil nī
sakhī kuḽirārnna kuññoḽaṁ (sadā..)
maṟanno nī nilāvil
nammaḽādyaṁ kāṇḍŏrārātri

ĕriññu mūga vedanayil
prabhāmayaṁ ĕnṟĕ harṣaṅṅaḽ (ĕriññu..)
vṛthā pariśūnyanimiṣaṅṅaḽ
sudhārasa ramya yāmaṅṅaḽ (vṛthā..)
maṟanno nī nilāvil
nammaḽādyaṁ kāṇḍŏrārātri (maṟanno...x2)