ആ...ആ...
മരണത്തിന്‍ ഘടികാരം അടിക്കുന്നുവോ
മനുഷ്യനാം എന്‍ ഹൃദയം മിടിക്കുന്നുവോ
അടുത്തു വരുന്നു മണിയടി നാദം
മൃതിയുടെ മെതിയടി നാദം
മൃതിയുടെ മെതിയടി നാദം (മരണത്തിന്‍)
മധുര മധുരമാം സ്വപ്നസുന്ദരികളെ
വിട പറയാം ഇനി വിട പറയാം (മധുര )
കനക പ്രതീക്ഷകളെ കാമുക വ്യാമോഹമേ (2)
കഴുകന്റെ ചിറകടി കേള്‍ക്കുന്നില്ലേ ….
കാലത്തിന്‍ അന്ത്യ വിധി കാണുന്നില്ലേ (മരണത്തിന്‍)
വാനത്തു ചിരിക്കുന്ന താരാഗണങ്ങളെ
വര്‍ഷത്തിന്‍ ദൂതനാം കൊടും കാറ്റേ
ദീപങ്ങള്‍ കെടുത്തുവിന്‍ (2)
ആരോമലാളെ ഞാന്‍ ഉറക്കട്ടെ
താരാട്ടു പാടി ഞാന്‍ ഉറക്കട്ടെ
ഉറക്കട്ടെ...ഉറക്കട്ടെ...ഉറക്കട്ടെ...