Maranam raatribol

മരണം രാത്രിപോല്‍
Year
Language

മരണം രാത്രിപോൽ വലയെറിഞ്ഞു
ജീവൻ സന്ധ്യപോൽ ചിറകടിച്ചൂ
ഒരു കിളി കൂടി കൂടുവിട്ടു
ഒരു സന്ധ്യ കൂടി പൊലിഞ്ഞു
(മരണം രാത്രി...)

നഗരം നൽകിയ ശരപഞ്ജരത്തിൽ
തടവിലാണെന്നറിയാതെ
അവൾ ചിരിച്ചു മുൻപിൽ കണ്ട
ബലങ്ങൾ തനിക്കെന്നു വ്യാമോഹിച്ചൂ
കിളിയെ അമ്പെയ്യും കാട്ടാളനും
കാമുകനാണീ നഗരത്തിൽ
(മരണം രാത്രി...)

സുഗന്ധം ചൊരിയും മലർമാലികയും
കരിഞ്ഞിടുമെന്നോർക്കാതെ
അവളണിഞ്ഞു ഉള്ളിൽ പൂത്ത സുമങ്ങൾ
അനശ്വരമെന്നാശിച്ചു
ഹൃദയം ശിലയാക്കും പെരുംകള്ളനും
വേദാന്തിയാണീ നഗരത്തിൽ
(മരണം രാത്രി...)

maraṇaṁ rātribol valayĕṟiññu
jīvan sandhyabol siṟagaḍiccū
ŏru kiḽi kūḍi kūḍuviṭṭu
ŏru sandhya kūḍi pŏliññu
(maraṇaṁ rātri...)

nagaraṁ nalgiya śarabañjarattil
taḍavilāṇĕnnaṟiyādĕ
avaḽ siriccu munpil kaṇḍa
balaṅṅaḽ tanikkĕnnu vyāmohiccū
kiḽiyĕ ambĕyyuṁ kāṭṭāḽanuṁ
kāmuganāṇī nagarattil
(maraṇaṁ rātri...)

sugandhaṁ sŏriyuṁ malarmāligayuṁ
kariññiḍumĕnnorkkādĕ
avaḽaṇiññu uḽḽil pūtta sumaṅṅaḽ
anaśvaramĕnnāśiccu
hṛdayaṁ śilayākkuṁ pĕruṁkaḽḽanuṁ
vedāndiyāṇī nagarattil
(maraṇaṁ rātri...)