Maranadevanoru

മരണദേവനൊരു
Work
Year
Language

മരണദേവനൊരു വരം കൊടുത്താൽ
മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ
കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും
ചിരിച്ചവർ കണ്ണീരു പൊഴിക്കും (മരണ)

അനുതാപ നാടകവേദിയിൽ നടക്കും
അഭിനയം കണ്ടവർ പകയ്ക്കും (അനുതാപ)
അടുത്തവർ അകലും അകന്നവർ അടുക്കും
അണിയും വേഷം ചിലരഴിക്കും (മരണ)

അജ്ഞാതമാകിയ മരണപ്രപഞ്ചത്തിൻ
അരമന രഹസ്യങ്ങൾ പറയും(അജ്ഞാത)
ഉയിരോ നിത്യം ഉടലോ നിത്യം
അറിയാത്ത സത്യങ്ങളവർ ചൊല്ലും (മരണ)

maraṇadevanŏru varaṁ kŏḍuttāl
mariccavarŏru dinaṁ tiriccu vannāl
karaññavar silar pŏṭṭiccirikkuṁ
siriccavar kaṇṇīru pŏḻikkuṁ (maraṇa)

anudāba nāḍagavediyil naḍakkuṁ
abhinayaṁ kaṇḍavar pagaykkuṁ (anudāba)
aḍuttavar agaluṁ agannavar aḍukkuṁ
aṇiyuṁ veṣaṁ silaraḻikkuṁ (maraṇa)

ajñādamāgiya maraṇaprabañjattin
aramana rahasyaṅṅaḽ paṟayuṁ(ajñāda)
uyiro nityaṁ uḍalo nityaṁ
aṟiyātta satyaṅṅaḽavar sŏlluṁ (maraṇa)