Marakkarude marakkarude

മറക്കരുതേ മറക്കരുതേ
Work
Year
Language

മറക്കരുതേ മറക്കരുതേ മാടപ്പിറാവേ
മനസ്സിനുള്ളില്‍ കൂടുവെച്ച മാടപ്പിറാവേ
പറക്കരുതേ കൂടുവിട്ടു പറക്കരുതേ - നീ
പൊകരുതേ എന്നെവിട്ടുപോകരുതേ
(മറക്കരുതേ)

ചെറുപ്പത്തില്‍ നമ്മള്‍ തമ്മില്‍ മണ്ണുവാരിക്കളിച്ചതും
കണ്ണുപൊത്തിയന്നു നമ്മള്‍ കാട്ടില്‍ പോയൊളിച്ചതും
മാവിന്‍തണലില്‍ ഒരു വീടു വെച്ചതും
അരിവെച്ചു കറിവെച്ചു തന്നതും
(മറക്കരുതേ)

അഴകിന്‍വല്ലരിയില്‍ പുതിയ പൂ വിരിഞ്ഞതും
കരളിന്‍ മുരളികയില്‍ ഗാനമൊന്നുയര്‍ന്നതും
കണ്ണില്‍ കവിതയുമായു് കാത്തുനിന്നതും
വരിവണ്ടു കൊതി കൊണ്ടുവന്നതും
(മറക്കരുതേ)

maṟakkarude maṟakkarude māḍappiṟāve
manassinuḽḽil kūḍuvĕcca māḍappiṟāve
paṟakkarude kūḍuviṭṭu paṟakkarude - nī
pŏgarude ĕnnĕviṭṭubogarude
(maṟakkarude)

sĕṟuppattil nammaḽ tammil maṇṇuvārikkaḽiccaduṁ
kaṇṇubŏttiyannu nammaḽ kāṭṭil poyŏḽiccaduṁ
māvindaṇalil ŏru vīḍu vĕccaduṁ
arivĕccu kaṟivĕccu tannaduṁ
(maṟakkarude)

aḻaginvallariyil pudiya pū viriññaduṁ
karaḽin muraḽigayil gānamŏnnuyarnnaduṁ
kaṇṇil kavidayumāyu് kāttuninnaduṁ
varivaṇḍu kŏdi kŏṇḍuvannaduṁ
(maṟakkarude)