Maṟakkaanum piriyaanum

മറക്കാനും പിരിയാനും
Work
Year
Language

മറക്കാനും പിരിയാനും ആണെങ്കിലെന്തിനായ്
മണിത്തേരിലെന്നെയൊപ്പം പിടിച്ചിരുത്തി (മറക്കാനും)
കരയിക്കാനായി ഞാന്‍ എന്തോ പറഞ്ഞുപോയ്
കരയല്ലേ കരളേ നീ മാപ്പു നല്‍കൂ

പണ്ടു പ്രപഞ്ചമുണ്ടാകുന്നതിന്‍ മുന്‍പേ
കണ്ടു സ്നേഹിച്ചവരാണു നമ്മള്‍
പാവന പ്രേമത്തിന്‍ ആദ്യത്തെ സ്വപ്നമായ്
പാടിപ്പറന്നു നാം ചക്രവാളങ്ങളില്‍

പ്രപഞ്ചമുണ്ടായ് പിന്നെ പ്രളയമുണ്ടായ്
പ്രളയത്തില്‍ പെട്ടു നാം പിരിഞ്ഞു പോയി
അന്നു പിരിഞ്ഞുപോയ് എങ്കിലും വീണ്ടുമീ
മണ്ണില്‍ പിറന്നു നാം കണ്ടുമുട്ടി
മരണം തിരിച്ചയച്ചാലും ഇനിയും നാം
കണ്ടുമുട്ടീടുമാ ചക്രവാളങ്ങളില്‍ (മരണം)

maṟakkānuṁ piriyānuṁ āṇĕṅgilĕndināy
maṇitterilĕnnĕyŏppaṁ piḍiccirutti (maṟakkānuṁ)
karayikkānāyi ñān ĕndo paṟaññuboy
karayalle karaḽe nī māppu nalgū

paṇḍu prabañjamuṇḍāgunnadin munpe
kaṇḍu snehiccavarāṇu nammaḽ
pāvana premattin ādyattĕ svapnamāy
pāḍippaṟannu nāṁ sakravāḽaṅṅaḽil

prabañjamuṇḍāy pinnĕ praḽayamuṇḍāy
praḽayattil pĕṭṭu nāṁ piriññu poyi
annu piriññuboy ĕṅgiluṁ vīṇḍumī
maṇṇil piṟannu nāṁ kaṇḍumuṭṭi
maraṇaṁ tiriccayaccāluṁ iniyuṁ nāṁ
kaṇḍumuṭṭīḍumā sakravāḽaṅṅaḽil (maraṇaṁ)