Marakkaanaavilla naalu

മറക്കാനാവില്ല നാളു
Year
Language

മറക്കാനാവില്ലാ നാള്......
മറക്കാനാവില്ലാ നാള് അന്നു
ഭരണങ്ങാനത്ത് പെരുന്നാള്...
മറക്കാനാവില്ലാ നാള്......
പെരുന്നാളുകൂടാതെ കുര്‍ബാനകൊള്ളാതെ
പ്രിയനെ തേടി വന്നൂ.....
പ്രിയനെ തേടി വന്നൂ.....
(പെരുന്നാളുകൂടാതെ.......)
എന്റെ മാലാഖ എന്നോമന മാലാഖ...
മറക്കാനാവില്ലാ നാള് അന്നു
ഭരണങ്ങാനത്ത് പെരുന്നാള്...
മറക്കാനാവില്ലാ നാള്......

മാലാഖയ്ക്ക് നീ എന്തു നല്‍കി
മൌനങ്ങള്‍ പാടുമെന്‍ മനസ്സുനല്‍കി
(മാലാഖയ്ക്ക് നീ....)
മനസ്സുംകൊണ്ടവള്‍ എവിടെപ്പോയി...
മണിയറയ്ക്കുള്ളിലെ ഗാനമായി...

മറക്കാനാവില്ലാ നാള് അന്നു
ഭരണങ്ങാനത്ത് പെരുന്നാള്...
മറക്കാനാവില്ലാ നാള്.....

ഓശാന പാടിയെന്‍ നിശ്വാസങ്ങള്‍
ഒലിവിലയേന്തിയെന്‍ സങ്കല്പങ്ങള്‍
(ഓശാന..........)
മനസ്സും മനസ്സും ലയിച്ചുചേര്‍ന്നാല്‍
ഓരോ നാളും പെരുന്നാളല്ലേ...

മറക്കാനാവില്ലാ നാള് അന്നു
ഭരണങ്ങാനത്ത് പെരുന്നാള്...
മറക്കാനാവില്ലാ നാള്.....

maṟakkānāvillā nāḽ......
maṟakkānāvillā nāḽ annu
bharaṇaṅṅānatt pĕrunnāḽ...
maṟakkānāvillā nāḽ......
pĕrunnāḽugūḍādĕ kurbānagŏḽḽādĕ
priyanĕ teḍi vannū.....
priyanĕ teḍi vannū.....
(pĕrunnāḽugūḍādĕ.......)
ĕnṟĕ mālākha ĕnnomana mālākha...
maṟakkānāvillā nāḽ annu
bharaṇaṅṅānatt pĕrunnāḽ...
maṟakkānāvillā nāḽ......

mālākhaykk nī ĕndu nalgi
maൌnaṅṅaḽ pāḍumĕn manassunalgi
(mālākhaykk nī....)
manassuṁkŏṇḍavaḽ ĕviḍĕppoyi...
maṇiyaṟaykkuḽḽilĕ gānamāyi...

maṟakkānāvillā nāḽ annu
bharaṇaṅṅānatt pĕrunnāḽ...
maṟakkānāvillā nāḽ.....

ośāna pāḍiyĕn niśvāsaṅṅaḽ
ŏlivilayendiyĕn saṅgalbaṅṅaḽ
(ośāna..........)
manassuṁ manassuṁ layiccusernnāl
oro nāḽuṁ pĕrunnāḽalle...

maṟakkānāvillā nāḽ annu
bharaṇaṅṅānatt pĕrunnāḽ...
maṟakkānāvillā nāḽ.....