Marakkaan kaliyumo

മറക്കാന്‍ കഴിയുമോ
Year
Language

മറക്കാന്‍ കഴിയുമോ പ്രേമം
മനസ്സില്‍ വരയ്ക്കും വര്‍ണ്ണചിത്രങ്ങള്‍
മായ്ക്കാന്‍ കഴിയുമോ (മറക്കാന്‍)

നീലാഞ്ജനമിഴി നീയെവിടേ
നീറും കരളുമായ് ഞാനിവിടെ (നീലാഞ്ജനമിഴി)
അന്നു നാമൊന്നായ് ലാളിച്ച സങ്കല്പ-
സംഗീതവീണകള്‍ ഇന്നെവിടെ?
തകര്‍ന്നുവോ തന്തി തകര്‍ന്നുവോ
തളിരിട്ട മോഹങ്ങള്‍ കരിഞ്ഞുവോ (മറക്കാന്‍)

ഒരു നോക്കു കാണാനാവുകില്ലേ
ഒന്നുരിയാടാന്‍ വരികയില്ലേ (ഒരു നോക്കു)
ഓമനമലരുകള്‍ ചൂടും വാര്‍മുടി
ഒന്നു തലോടാന്‍ കഴിയുകില്ലേ..?
അകന്നുവോ ദേവി അകന്നുവോ
അനുരാഗദീപങ്ങള്‍ അകന്നുവോ (മറക്കാന്‍)

maṟakkān kaḻiyumo premaṁ
manassil varaykkuṁ varṇṇasitraṅṅaḽ
māykkān kaḻiyumo (maṟakkān)

nīlāñjanamiḻi nīyĕviḍe
nīṟuṁ karaḽumāy ñāniviḍĕ (nīlāñjanamiḻi)
annu nāmŏnnāy lāḽicca saṅgalba-
saṁgīdavīṇagaḽ innĕviḍĕ?
tagarnnuvo tandi tagarnnuvo
taḽiriṭṭa mohaṅṅaḽ kariññuvo (maṟakkān)

ŏru nokku kāṇānāvugille
ŏnnuriyāḍān varigayille (ŏru nokku)
omanamalarugaḽ sūḍuṁ vārmuḍi
ŏnnu taloḍān kaḻiyugille..?
agannuvo devi agannuvo
anurāgadībaṅṅaḽ agannuvo (maṟakkān)