Maradagakkoottil paadum

മരതകക്കൂട്ടിൽ പാടും
Year
Language

(സ്ത്രീ) ഉം..

(പു) മരതക്കൂട്ടില്‍ പാടും
പാടും കിളിമകളേ നീയറിഞ്ഞോ
എന്‍ മോഹവല്ലരി കുളിരണിഞ്ഞു
മേലാകേ പൂവണിഞ്ഞു (2)
മരതക്കൂട്ടില്‍ പാടും പാടും

(സ്ത്രീ) സിന്ദൂരമണിയുന്നു ശ്രീമംഗലപ്പൂക്കള്‍
മഞ്ജീരമണിയുന്നു പൂഞ്ചോലകള്‍
(സിന്ദൂരമണിയുന്നു )
(പു) കുളികഴിഞ്ഞുണങ്ങാത്ത കൂന്തലില്‍ നീ
ദശപുഷ്പം ചൂടുവാന്‍ വന്ന നേരം (2)
ചിരി തൂകി ചിരി തൂകി നിന്നതെന്തേ
മുന്നില്‍ നിന്നതെന്തേ
(സ്ത്രീ) അ...

(പു) മരതക്കൂട്ടില്‍ പാടും പാടും

(സ്ത്രീ) മാമ്പൂക്കളെല്ലാം വിരിയുന്ന ദിവസങ്ങള്‍
മധുരിതമായ് തീരുന്ന നിമിഷങ്ങള്‍
(മാമ്പൂക്കളെല്ലാം )
(പു) പകല്‍ക്കിനാവൊരുക്കിയ പടവുകളില്‍
പ്രേമലോലയായ് നീ വന്നതെന്തേ (2)
എന്നെ നോക്കി എന്നെ നോക്കി നിന്നതെന്തേ
മുന്നിന്‍ നിന്നതെന്തേ
(സ്ത്രീ) അ...

(ഡു) മരതക്കൂട്ടില്‍ പാടും
പാടും കിളിമകളേ നീയറിഞ്ഞോ
എന്‍ മോഹവല്ലരി കുളിരണിഞ്ഞു
മേലാകേ പൂവണിഞ്ഞു (2)

(strī) uṁ..

(pu) maradakkūṭṭil pāḍuṁ
pāḍuṁ kiḽimagaḽe nīyaṟiñño
ĕn mohavallari kuḽiraṇiññu
melāge pūvaṇiññu (2)
maradakkūṭṭil pāḍuṁ pāḍuṁ

(strī) sindūramaṇiyunnu śrīmaṁgalappūkkaḽ
mañjīramaṇiyunnu pūñjolagaḽ
(sindūramaṇiyunnu )
(pu) kuḽigaḻiññuṇaṅṅātta kūndalil nī
daśabuṣpaṁ sūḍuvān vanna neraṁ (2)
siri tūgi siri tūgi ninnadĕnde
munnil ninnadĕnde
(strī) a...

(pu) maradakkūṭṭil pāḍuṁ pāḍuṁ

(strī) māmbūkkaḽĕllāṁ viriyunna divasaṅṅaḽ
madhuridamāy tīrunna nimiṣaṅṅaḽ
(māmbūkkaḽĕllāṁ )
(pu) pagalkkināvŏrukkiya paḍavugaḽil
premalolayāy nī vannadĕnde (2)
ĕnnĕ nokki ĕnnĕ nokki ninnadĕnde
munnin ninnadĕnde
(strī) a...

(ḍu) maradakkūṭṭil pāḍuṁ
pāḍuṁ kiḽimagaḽe nīyaṟiñño
ĕn mohavallari kuḽiraṇiññu
melāge pūvaṇiññu (2)