Manyanyaurugunnu manassil

മഞ്ഞുരുകുന്നു മനസ്സിൽ
Year
Language

മഞ്ഞുരുകുന്നു മനസ്സിൻ മടിയിൽ
മണിനാഗങ്ങൾ ഇഴയുന്നു
അവയുടെ സീൽക്കാരങ്ങൾ മെയ്യിൽ
നീലനിറമുണർത്തുന്നൂ
(മഞ്ഞുരുകുന്നു...)

ദാഹം ദാഹം യുഗാന്തരത്തിൻ ദാഹം
സിരകളിൽ നിന്നും സിരകളിൽ നീങ്ങും
താപം ആദിപാപം
ലയനം നിതാന്ത ലയനം
(മഞ്ഞുരുകുന്നു...)

പൂവും മുള്ളും
മറന്നു ചേരും നിമിഷം
ജീവനിൽ നിന്നും ജീവനിൽ വീഴും
താളം ജന്മതാളം
ലയനം നിതാന്ത ലയനം
(മഞ്ഞുരുകുന്നു...)

maññurugunnu manassin maḍiyil
maṇināgaṅṅaḽ iḻayunnu
avayuḍĕ sīlkkāraṅṅaḽ mĕyyil
nīlaniṟamuṇarttunnū
(maññurugunnu...)

dāhaṁ dāhaṁ yugāndarattin dāhaṁ
siragaḽil ninnuṁ siragaḽil nīṅṅuṁ
tābaṁ ādibābaṁ
layanaṁ nidānda layanaṁ
(maññurugunnu...)

pūvuṁ muḽḽuṁ
maṟannu seruṁ nimiṣaṁ
jīvanil ninnuṁ jīvanil vīḻuṁ
tāḽaṁ janmadāḽaṁ
layanaṁ nidānda layanaṁ
(maññurugunnu...)