Manyanyaurugi pinne kaanaam

മഞ്ഞുരുകി പിന്നെ കാണാം
Year
Language

മഞ്ഞുരുക്കി പിന്നെക്കാണാപ്പൊന്നുരുക്കി തങ്കത്തേരില്‍
കുന്നോരം വന്നല്ലോ പൂമ്പുലരീ (2)
കുഞ്ഞുപൂവിന്‍ കന്നിച്ചുണ്ടില്‍ മുത്തമിട്ടു ചെല്ലക്കാതില്‍
കിന്നാരം കൊഞ്ചുന്നു പൂങ്കുരുവീ
ആരാരിന്നുള്ളിനുള്ളിലൊരു പൂത്താലം നീട്ടുന്നു
അഴകിന്റെ ഊഞ്ഞാല്‍ക്കൊമ്പില്‍ അലസം പാടീ
വസന്തത്തിന്‍ മായാവര്‍ണ്ണം വിതറുന്നൂ ...
(മഞ്ഞുരുക്കി....)

നിറങ്ങളില്‍ മുങ്ങി മഴവില്ലുകളുള്ളില്‍ മിന്നവേ
പതംഗമായ് പാറി മനമിന്നുണര്‍ന്നു പാട്ടുപാടുമ്പോള്‍ ..(2)
കുളിരല്ലി നിലാവും തേനും കുനുകുമ്പിളിലേന്തിവരും
നിറപൌർണ്ണമി പൂക്കുംകാലം പുതുകൌതുകമാം കാലം
ഇടനെഞ്ചു തുടിക്കുമൊരുത്സവകാലം പുത്തന്‍ പൂക്കാലം..
(മഞ്ഞുരുക്കി....)

കുഴല്‍വിളിക്കൂത്തും തകില്‍ മേലവുമുള്ളില്‍ കേള്‍ക്കവേ
മനസ്സിന്റെ മുറ്റം പുതുമോടിയോടെ പൂ വിരിക്കുന്നു ...(2)
മിഴിപൊട്ടിയുണര്‍ന്നൊരുഷസ്സേ പടികൊട്ടിയടച്ചു വരൂ
പകല്‍ കണ്ട കിനാക്കള്‍ വിരിക്കും ചിറകാര്‍ന്നു പറന്നു വരൂ
മുളനാഴിയളന്നു പൊലിച്ചൊരു തീരാസൌഭാഗ്യം കാണാന്‍ ...

(മഞ്ഞുരുക്കി....)

maññurukki pinnĕkkāṇāppŏnnurukki taṅgatteril
kunnoraṁ vannallo pūmbularī (2)
kuññubūvin kanniccuṇḍil muttamiṭṭu sĕllakkādil
kinnāraṁ kŏñjunnu pūṅguruvī
ārārinnuḽḽinuḽḽilŏru pūttālaṁ nīṭṭunnu
aḻaginṟĕ ūññālkkŏmbil alasaṁ pāḍī
vasandattin māyāvarṇṇaṁ vidaṟunnū ...
(maññurukki....)

niṟaṅṅaḽil muṅṅi maḻavillugaḽuḽḽil minnave
padaṁgamāy pāṟi manaminnuṇarnnu pāṭṭubāḍumboḽ ..(2)
kuḽiralli nilāvuṁ tenuṁ kunugumbiḽilendivaruṁ
niṟabaൌrṇṇami pūkkuṁkālaṁ pudugaൌtugamāṁ kālaṁ
iḍanĕñju tuḍikkumŏrutsavagālaṁ puttan pūkkālaṁ..
(maññurukki....)

kuḻalviḽikkūttuṁ tagil melavumuḽḽil keḽkkave
manassinṟĕ muṭraṁ pudumoḍiyoḍĕ pū virikkunnu ...(2)
miḻibŏṭṭiyuṇarnnŏruṣasse paḍigŏṭṭiyaḍaccu varū
pagal kaṇḍa kinākkaḽ virikkuṁ siṟagārnnu paṟannu varū
muḽanāḻiyaḽannu pŏliccŏru tīrāsaൌbhāgyaṁ kāṇān ...

(maññurukki....)