Manyanyaumma vekkum

മഞ്ഞുമ്മ വെക്കും
Work
Year
Language

ആാ..ആാ..ആാ..ആ...

മഞ്ഞുമ്മ വയ്ക്കും മല്ലികയ്ക്കുള്ളില്‍
നനവില്‍ കുളിരും മകരരാവില്‍

മനസ്സില്‍ വശീമന്ത്രം ഒതുക്കീ
മണവറ തേടി കാര്‍വണ്ട്‌ (2) (മഞ്ഞുമ്മ വയ്ക്കും..)

തൊട്ടാല്‍ തിണര്‍ക്കും പട്ടദളങ്ങളില്‍
തോരാത്ത മധുരിമയൊളിഞ്ഞു (2)
പൊന്നിളവെയിലിന്‍ മുത്തങ്ങള്‍
തേനറ തുറക്കാതിരുന്നെങ്കില്‍ (മഞ്ഞുമ്മ വയ്ക്കും..)

യാത്രക്കൊരുങ്ങി യാ..മം
പിരിയാന്‍ മടിയായ്‌ ഹരമായ് ലയമായ്‌
നിറമിട്ട ഹര്‍ഷമുഹൂര്‍ത്തങ്ങള്‍
വാടി വീഴാതിരുന്നെങ്കില്‍ (മഞ്ഞുമ്മ വയ്ക്കും..)(മനസ്സില്‍ ...)
അഹാഹ..അഹാഹാ...

āാ..āാ..āാ..ā...

maññumma vaykkuṁ malligaykkuḽḽil
nanavil kuḽiruṁ magararāvil

manassil vaśīmandraṁ ŏdukkī
maṇavaṟa teḍi kārvaṇḍ‌ (2) (maññumma vaykkuṁ..)

tŏṭṭāl tiṇarkkuṁ paṭṭadaḽaṅṅaḽil
torātta madhurimayŏḽiññu (2)
pŏnniḽavĕyilin muttaṅṅaḽ
tenaṟa tuṟakkādirunnĕṅgil (maññumma vaykkuṁ..)

yātrakkŏruṅṅi yā..maṁ
piriyān maḍiyāy‌ haramāy layamāy‌
niṟamiṭṭa harṣamuhūrttaṅṅaḽ
vāḍi vīḻādirunnĕṅgil (maññumma vaykkuṁ..)(manassil ...)
ahāha..ahāhā...