Manyanyaumalar kungumam

മഞ്ഞുമലര്‍ കുങ്കുമം
Work
Year
Language

മഞ്ഞുമലര്‍ കുങ്കുമം
ചന്ദ്രമണി ചന്ദനം
മനസ്സിന്റെ മുറ്റത്തേതോ
മംഗളഘോഷം
കുളിരണിക്കല്യാണത്തിന്‍
മംഗളഘോഷം
(മഞ്ഞുമലര്‍ )

അന്തിവെയില്‍ താഴ്വരകള്‍
തന്തി കെട്ടും സാരംഗിയില്‍
സ്വരമഴയായ്
നിന്റെ നിഴല്പ്പാടുകളില്‍
എന്റെ നിഴല്‍ വീണലിയും
മധുമഴയായ്
ദൂരങ്ങളില്‍ ശുഭ താരങ്ങളായ്‌
രാജീവം തിരി നീട്ടുമ്പോള്‍
നിന്നെക്കാണുമ്പോള്‍
നിന്റെ നാദം കേള്‍ക്കുമ്പോള്‍
ഉള്ളിന്നുള്ളില്‍ ശൃംഗാര മേളം
(മഞ്ഞുമലര്‍ )

മഞ്ഞലിയും ചന്ദ്രികയില്‍
നെഞ്ചിലുള്ള തംബുരുവില്‍
ശ്രുതിസുഖമായ്
നിന്റെ വിരല്‍ത്തുമ്പുകളില്‍
ചില്ലുമണി ചുണ്ടുകളില്‍
മദ ജതിയായ്
യാമങ്ങളില്‍ നിറ യാമങ്ങളില്‍
രാക്കൊമ്പും പൂത്താടുമ്പോള്‍
നിന്നെപ്പുല്‍കുമ്പോള്‍
നിന്റെ മാറില്‍ ചായുമ്പോള്‍
ഉള്ളിന്നുള്ളില്‍ ഉല്ലാസ മേളം
(മഞ്ഞുമലര്‍ )

maññumalar kuṅgumaṁ
sandramaṇi sandanaṁ
manassinṟĕ muṭrattedo
maṁgaḽaghoṣaṁ
kuḽiraṇikkalyāṇattin
maṁgaḽaghoṣaṁ
(maññumalar )

andivĕyil tāḻvaragaḽ
tandi kĕṭṭuṁ sāraṁgiyil
svaramaḻayāy
ninṟĕ niḻalppāḍugaḽil
ĕnṟĕ niḻal vīṇaliyuṁ
madhumaḻayāy
dūraṅṅaḽil śubha tāraṅṅaḽāy‌
rājīvaṁ tiri nīṭṭumboḽ
ninnĕkkāṇumboḽ
ninṟĕ nādaṁ keḽkkumboḽ
uḽḽinnuḽḽil śṛṁgāra meḽaṁ
(maññumalar )

maññaliyuṁ sandrigayil
nĕñjiluḽḽa taṁburuvil
śrudisukhamāy
ninṟĕ viralttumbugaḽil
sillumaṇi suṇḍugaḽil
mada jadiyāy
yāmaṅṅaḽil niṟa yāmaṅṅaḽil
rākkŏmbuṁ pūttāḍumboḽ
ninnĕppulgumboḽ
ninṟĕ māṟil sāyumboḽ
uḽḽinnuḽḽil ullāsa meḽaṁ
(maññumalar )