Manyanyaumaasa paksi [M]

മഞ്ഞുമാസ പക്ഷി [M]
Year
Language

മ‍ഞ്ഞുമാസപ്പക്ഷീ മണിത്തൂവല്‍ കൂടുണ്ടോ
മൗനം പൂക്കും നെഞ്ചിന്‍ മുളംതണ്ടില്‍ പാട്ടുണ്ടോ
എന്തിനീ ചുണ്ടിലെ ചെമ്പനീര്‍ മലര്‍ച്ചെണ്ടുകള്‍ വാടുന്നൂ
എന്നും ഈ മാമരഛായയില്‍ മഴ പൂക്കളായ് പെയ്യുന്നു.....
(മഞ്ഞുമാസ........)

ദൂരെ നിലാക്കുളിര്‍ത്താഴ്വാരം മാടിവിളിക്കുമ്പോള്‍
മാനത്തെ മാരിവില്‍ കൂടാരം മഞ്ഞില്‍ ഒരുങ്ങുമ്പോള്‍
കാണാച്ചെപ്പില്‍ മിന്നും മുത്തായ്
പീലിക്കൊമ്പില്‍ പൂവല്‍ച്ചിന്തായ്
പൂക്കാത്തതെന്തേ നീ......
(മഞ്ഞുമാസ .......)

പൊന്‍വളക്കൈകളാൽ പൂംതിങ്കള്‍ മെല്ലെ തലോടുമ്പോള്‍
വാസനത്തെന്നലായ് വാസന്തം വാതിലില്‍ മുട്ടുമ്പോള്‍
ആരോ മൂളും ഈണം പോലെ
എങ്ങോ കാണും സ്വപ്നം പോലെ
തേടുവതാരേ നീ‌.........
(മഞ്ഞുമാസ.......)

maññumāsappakṣī maṇittūval kūḍuṇḍo
maunaṁ pūkkuṁ nĕñjin muḽaṁtaṇḍil pāṭṭuṇḍo
ĕndinī suṇḍilĕ sĕmbanīr malarscĕṇḍugaḽ vāḍunnū
ĕnnuṁ ī māmarachāyayil maḻa pūkkaḽāy pĕyyunnu.....
(maññumāsa........)

dūrĕ nilākkuḽirttāḻvāraṁ māḍiviḽikkumboḽ
mānattĕ mārivil kūḍāraṁ maññil ŏruṅṅumboḽ
kāṇāccĕppil minnuṁ muttāy
pīlikkŏmbil pūvalscindāy
pūkkāttadĕnde nī......
(maññumāsa .......)

pŏnvaḽakkaigaḽāl pūṁtiṅgaḽ mĕllĕ taloḍumboḽ
vāsanattĕnnalāy vāsandaṁ vādilil muṭṭumboḽ
āro mūḽuṁ īṇaṁ polĕ
ĕṅṅo kāṇuṁ svapnaṁ polĕ
teḍuvadāre nī‌.........
(maññumāsa.......)