Manyanyaum taalvaaravum (F)

മഞ്ഞും താഴ്‌വാരവും (F)
Work
Year
Language

മഞ്ഞും താഴ്വാരവും പഞ്ഞിക്കൂടാരവും
ഇന്നു കല്യാണം കൂടുന്ന വേളിക്കാലം
പാടുന്നോരെൻ രാഗങ്ങളിൽ പാൽതുമ്പിയായ് തഴുകില്ലേ
രാവേറുമീ നിമിഷങ്ങളിൽ തീ കായുവാൻ സുഖമല്ലേ
ഒത്തൊരുമിച്ചാൽ ഒത്തു പിടിച്ചാൽ പുത്തൻ നൂറ്റാണ്ട്
നാവിലെ വിത്തു വിതച്ചാൽ മുത്തു വിളഞ്ഞാൽ പത്തരമാറ്റാണ്
പുള്ളിപ്പൂവാലികൾ കള്ളി കുഞ്ഞാറ്റകൾ വന്ന്
കണ്ണോട് കണ്ണാടും വെള്ളിത്താലം...

താരുണ്യമല്ലേ തളിർക്കുന്ന മുല്ലേ
തനിച്ചൊന്നു കാണാൻ ആരോ മോഹിച്ചുവോ
മാനത്തെ ദീപം കൊളുത്തുന്നു നീയെൻ
മനസ്സിന്റെ കണ്ണീർപ്പൂവിൽ തേനാകുമോ
വെണ്ണിലാക്കിളീ ഒരു പാട്ടുമായ് വരൂ
കണ്ണുറങ്ങുവാൻ താരാട്ടുമായ് വരൂ
മണ്ണഴകും വിണ്ണഴകും നാടൻ പെണ്ണിൽ പൊതിഞ്ഞു താ
കാടു വിളിച്ചാൽ കാറ്റിൻ തേരിൽ കാമൻ വരും വരും
ഇന്നെൻ പാട്ടിലുറങ്ങും പല്ലവി കേട്ടാൽ നീയും വരും വരും
(മഞ്ഞും താഴ്വാരവും...)

ആകാശമാകും മരച്ചില്ല തേടി
അരിപ്രാവു കൂടും കൂട്ടി താമസിക്കും
ആശിച്ചതെല്ലാം നിനക്കായ് നൽകാൻ
അഴൽ ചിന്തു പാടും ജന്മം മാറ്റി വെയ്ക്കും
മൺ വിളക്കിലെ തിരിനാളമാകുമോ
കണ്ണുനീരിലും നീ മുത്തു കൊയ്യുമോ
എന്നുയിരും നിന്നുയിരും ഇന്നീ
മണ്ണിൽ തളിർക്കുമോ
കാടു വിളിച്ചാൽ കാറ്റിൻ തേരിൽ കാമൻ വരും വരും
ഇന്നെൻ പാട്ടിലുറങ്ങും പല്ലവി കേട്ടാൽ നീയും വരും വരും
(മഞ്ഞും താഴ്വാരവും...)

maññuṁ tāḻvāravuṁ paññikkūḍāravuṁ
innu kalyāṇaṁ kūḍunna veḽikkālaṁ
pāḍunnorĕn rāgaṅṅaḽil pāldumbiyāy taḻugille
rāveṟumī nimiṣaṅṅaḽil tī kāyuvān sukhamalle
ŏttŏrumiccāl ŏttu piḍiccāl puttan nūṭrāṇḍ
nāvilĕ vittu vidaccāl muttu viḽaññāl pattaramāṭrāṇ
puḽḽippūvāligaḽ kaḽḽi kuññāṭragaḽ vann
kaṇṇoṭ kaṇṇāḍuṁ vĕḽḽittālaṁ...

tāruṇyamalle taḽirkkunna mulle
taniccŏnnu kāṇān āro mohiccuvo
mānattĕ dībaṁ kŏḽuttunnu nīyĕn
manassinṟĕ kaṇṇīrppūvil tenāgumo
vĕṇṇilākkiḽī ŏru pāṭṭumāy varū
kaṇṇuṟaṅṅuvān dārāṭṭumāy varū
maṇṇaḻaguṁ viṇṇaḻaguṁ nāḍan pĕṇṇil pŏdiññu tā
kāḍu viḽiccāl kāṭrin deril kāman varuṁ varuṁ
innĕn pāṭṭiluṟaṅṅuṁ pallavi keṭṭāl nīyuṁ varuṁ varuṁ
(maññuṁ tāḻvāravuṁ...)

āgāśamāguṁ maraccilla teḍi
ariprāvu kūḍuṁ kūṭṭi tāmasikkuṁ
āśiccadĕllāṁ ninakkāy nalgān
aḻal sindu pāḍuṁ janmaṁ māṭri vĕykkuṁ
maṇ viḽakkilĕ tirināḽamāgumo
kaṇṇunīriluṁ nī muttu kŏyyumo
ĕnnuyiruṁ ninnuyiruṁ innī
maṇṇil taḽirkkumo
kāḍu viḽiccāl kāṭrin deril kāman varuṁ varuṁ
innĕn pāṭṭiluṟaṅṅuṁ pallavi keṭṭāl nīyuṁ varuṁ varuṁ
(maññuṁ tāḻvāravuṁ...)