മഞ്ഞുകൂട്ടികള്‍ തെന്നലാട്ടികള്‍
നെഞ്ഞുഴിഞ്ഞു കാലമുമ്മതന്ന പാട്ടുകള്‍
പൂത്തമാമരം നേര്‍ത്തചാമരം
വീശി വീശി ഞാനുറങ്ങി
അലസസരസ സുഖദശയനം
മഞ്ഞുകൂട്ടികള്‍............
സ്വാഗതം കൊടൈക്കനാല്‍ കുളിര്‍ത്തടങ്ങളേ
സ്വാഗതം തണുപ്പുമേഞ്ഞ പുല്‍ത്തടങ്ങളേ
തമിഴുപൂത്ത മൊഴിയുടഞ്ഞ മിഴികളായിരം
മിഴിനിറഞ്ഞൊരഴകലിഞ്ഞ മഴകളായിരം
വസന്തകാല പറവയായി മാറിയെന്മനം
ഭൂപടങ്ങളില്‍ പുതിയരേഖഞാന്‍
അച്ചുതണ്ടില്‍ വേട്ടയാടുമാഴിയൂഴികള്‍
പൂത്തമാമരം നേര്‍ത്തചാമരം
വീശി വീശി ഞാനുറങ്ങി
അലസസരസ സുഖദശയനം
മഞ്ഞുകൂട്ടികള്‍............
പുഷ്പതാലമേന്തിടുന്ന മാമരങ്ങളില്‍
രുദ്രവീണമീട്ടിവന്നു നിത്യമൈനകള്‍
പൊടിയണിഞ്ഞു ശ്രുതിയുടഞ്ഞ സ്വരവനങ്ങളില്‍
പുലരിവന്നു തിരിയുഴിഞ്ഞ സകലസാധകം
സുഗന്ധവാഹി അരുവിപോലിതാ അനര്‍ഗ്ഗളം
പാടിടുന്നു ഞാന്‍ പുതിയഗാഥകള്‍
എന്റെപാട്ടുമേറ്റുപാടുമീ കൊടൈക്കനാല്‍
പൂത്തമാമരം നേര്‍ത്തചാമരം
വീശി വീശി ഞാനുറങ്ങി
അലസസരസ സുഖദശയനം
മഞ്ഞുകൂട്ടികള്‍............